stray-dog

TOPICS COVERED

തൃശൂര്‍ കടങ്ങോട് പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷം. പൊറുതിമുട്ടിയ നാട്ടുകാര്‍ നായയുടെ ജ‍‍ഡവുമായി പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധിച്ചു.

കടങ്ങോട് പഞ്ചായത്തിലെ തെക്കുമുറി എയ്യലക്കാട് പ്രദേശത്ത് പേവിഷബാധയുള്ള അക്രമകാരിയായ നായയെ നാട്ടുകാർ പിടികൂടി. നായകളെ പിടികൂടാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഇതിനിടെ,  നാട്ടുകാർ ചത്ത നായയുടെ ജഡവുമായി പ്രതിഷേധിച്ചു. പഞ്ചായത്തു സെക്രട്ടറിയ്ക്കു മുമ്പിലായിരുന്നു പ്രതിഷേധം. 

കഴിഞ്ഞ മാർച്ചില്‍ തെരുവുനായയുടെ കടിയേറ്റ് വയോധിക മരിച്ചിരുന്നു. കിടപ്പുരോഗിയായ വയോധികയെ വീട്ടില്‍ക്കയറിയാണ് നായ കടിച്ചത്. ഇവരുടെ മകനും കടിയേറ്റു. മകന്‍ രണ്ടാഴ്ച മുമ്പാണ് മരിച്ചത്. നായകളെ പിടികൂടി ഷെല്‍ട്ടറിലാക്കാന്‍ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പക്ഷേ, നായകളെ പിടിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.  കഴിഞ്ഞ എട്ട് മാസത്തിനിടെ കുട്ടികൾ ഉൾപ്പടെ ഒട്ടേറെ പേർക്ക് തെരുവ് നായകളുടെ കടിയേറ്റിട്ടുണ്ട്.

​കഴിഞ്ഞ ദിവസം പേവിഷബാധയുള്ള തെരുവ് നായ വ്യാപകമായി വളർത്ത് മൃഗങ്ങളെ ആക്രമിച്ചിരുന്നു. നായകളെ പിടികൂടാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

Malayala Manorama Online News reports that furious residents of Kadangode panchayat staged a protest at the office carrying a dead stray dog's carcass due to severe authorities' inaction over the escalating menace. The local community is demanding immediate action as rabid dogs continue to attack domestic animals and people following previous tragic deaths.