koratty-parking

തൃശൂർ കൊരട്ടിയില്‍ ഇരുചക്ര വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ദേശീയപാതയില്‍ നിന്ന് റെയില്‍വേ മേല്‍പാലത്തിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പ്രശ്നം. വാഹനങ്ങൾ നീക്കം ചെയ്ത് പിഴ ഈടാക്കുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകി.

കൊരട്ടി മുത്തിയുടെ തിരുനാള്‍ കാരണമുള്ള വാഹനത്തിരക്കും ആള്‍ത്തിരക്കും വര്‍ധിച്ചതോടെ അനധികൃത പാര്‍ക്കിങ്ങിന് എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. 

പലരും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു പോയി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാണു തിരികെയെത്താറുള്ളതെന്നു നാട്ടുകാര്‍ പറയുന്നു. 

കൊരട്ടി ജങ്ഷനിലെ മേല്‍പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനാൽ  ഇടുങ്ങിയ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്. ദശലക്ഷക്കണക്കിന് തീര്‍ഥാടകരെത്തുന്ന കൊരട്ടി മുത്തി തിരുന്നാളിന്  സുഗമമായ സഞ്ചാരപാത ഒരുക്കാമന്നു റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പുനൽകി. ഇവിടെ വാഹന പാര്‍ക്കിങ് ശിക്ഷാര്‍ഹമാണെന്ന് മുന്നറിയിപ്പ് നല്‍കി ബോര്‍ഡുകളും  സ്ഥാപിക്കും. 

ENGLISH SUMMARY:

Koratty traffic jam caused by illegal two-wheeler parking near the railway overpass has sparked major public protests during the Koratty Muthy feast season. Police have issued strict warnings and threatened heavy fines to clear the blocked service roads for pilgrims and local commuters.