ശരീരബലം എന്നത് വെറും പേശികളുടെ വലുപ്പമല്ല മനക്കരുത്തും, ക്ഷമാശീലവും ചേർന്നാൽ നമുക്ക് എന്തും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഏഷ്യയിലെ ഏറ്റവും ശക്തമായ മനുഷ്യൻ എന്നറിയപ്പെടുന്ന മനോജ് കുമാർ ചോപ്ര. ശരീര ശക്തി കൂടുതൽ വർദ്ധിപ്പിക്കാൻ ആയുർവേദം തിരഞ്ഞെടുത്ത് അദ്ദേഹം സ്വദേശമായ റായ്പ്പൂരിൽനിന്ന് തൃശൂരിലെ ജൂബിലി ആയുർവേദ മിഷൻആശുപത്രിയിലെത്തിയിരിക്കുകയാണ്.
നാലര കിലോ ഭാരവുമായി ജനിച്ച ഒരു കുഞ്ഞ് ഇന്ന് 170 കിലോ ഭാരമുള്ള, ഏഷ്യയിലെ ഏറ്റവും ശക്തനായ മനുഷ്യനാണ്. ലോകത്തിലെ പതിനാലാമത്തെ ശക്തിമാൻ. ഇരുമ്പ് വളയ്ക്കും 800 പേജുള്ള ഡയറക്ടറി കീറിക്കളയും എന്തിന് ഒരു കാറ് മറിച്ചിട്ടു- അതും ഒരു ദിവസത്തിൽ ആറ് തവണ.
സാധാരണ മനുഷ്യർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കരുത്തിന്റെ പ്രകടനങ്ങൾ ആണ് മനോജ് ചോപ്രയെ ലോക ശ്രദ്ധയിൽ എത്തിച്ചത്. അദ്ദേഹം നമുക്ക് അഭിമാനവും അത്ഭുതവുമെന്ന് ആശുപത്രി എച്ച് ഒ ഡി ഡോ. ഡോനാറ്റ
ഏഷ്യയിലെ ഏറ്റവും ശക്തനായ മനുഷ്യൻ,ഹെർക്കുലീസ്, ആധുനിക ഭീമൻ എന്നൊക്കെ വിളിപ്പേരുണ്ട്. ശരീരം മാത്രമല്ല, അദ്ദേഹത്തിന് ശക്തമായ മനസ്സുമുണ്ട്. ആ മനസ്സിലൂടെ യുവതലമുറയെ പ്രചോദിപ്പിക്കുന്ന മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയനാണ്. വേൾഡ് സ്ട്രോങ് മത്സരത്തില്‍ ജയിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട് .