senior-citizens-fashion-show-kerala

TOPICS COVERED

മുതിർന്ന പൗരന്മാർ ആത്മവിശ്വാസത്തോടെയും സ്റ്റൈലോടെയും റാംപിലൂടെ ചുവടുവെച്ചപ്പോൾ സദസ്സ് നിറഞ്ഞ് കൈയ്യടി. തൃശൂർ രാമവർമ്മപുരം സർക്കാർ ഓൾഡേജ് ഹോമിലെ അന്തേവാസികളാണ് സംസ്ഥാനതല ഫാഷൻ ഷോയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.

മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച സംസ്ഥാനതല 'നിറം' ഫാഷൻ ഷോയിലാണ് സെവന്റി പ്ലസ് പ്രായക്കാരായ ഇവർ മിന്നും പ്രകടനവുമായി വേദി കീഴടക്കിയത്. ആത്മവിശ്വാസവും ജീവിതത്തെ ആഘോഷിക്കാനുള്ള മനോഭാവവും ഓരോ റാംപ് വാക്കിലും പ്രകടമായിരുന്നു.

മത്സരത്തിൽ വൽസല 'മിസിസ് ഫീമെയിൽ ഫാഷൻ ഐക്കൺ' പുരസ്കാരം നേടി. ശശി ഒന്നാം റണ്ണറപ്പായും കുഞ്ഞുമോൾ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. മോഹൻ മികച്ച പ്രകടനത്തിനുള്ള 'ബെസ്റ്റ് പെർഫോർമർ' പുരസ്കാരവും സ്വന്തമാക്കി. ആകെ എട്ട് പുരസ്കാരങ്ങളിൽ നാലെണ്ണം രാമവർമ്മപുരം സർക്കാർ ഓൾഡേജ് ഹോമിലെ അംഗങ്ങൾക്കായിരുന്നു.

വേദിയിൽ ആത്മവിശ്വാസത്തോടെ എത്താൻ ആവശ്യമായ പരിശീലനവും പ്രോത്സാഹനവും നൽകിയത് ഹോമിലെ സോഷ്യൽ വർക്കറായ പ്രസിയാണ്. പ്രായം ഒരു പരിമിതിയല്ലെന്നും ആത്മവിശ്വാസവും മനസ്സുറച്ചാൽ ജീവിതം ഏത് ഘട്ടത്തിലും ആഘോഷിക്കാമെന്നും ഈ നേട്ടത്തിലൂടെ അവർ തെളിയിച്ചു.

Seniors Shine on the Ramp: Kerala Old Age Home Residents Clinch Fashion Show Awards:

Senior citizens walked the ramp with confidence and style at a state-level fashion show, winning four awards. Residents of the Ramavarmapuram Government Old Age Home in Thrissur showcased remarkable performances, proving that age is just a number when it comes to celebrating life.