earthquake

TOPICS COVERED

തൃശൂര്‍ പീച്ചി മേഖലയില്‍ ഭൂചലനം തുടര്‍സംഭവമാകുമ്പോള്‍ ആശങ്കയില്‍ നാട്ടുകാര്‍. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ വീടുകള്‍ക്ക് നേരിയ വിള്ളലുണ്ടായി. മേഖലയില്‍ സമഗ്രമായ പഠനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു പീച്ചി മേഖലയില്‍ നേരിയ  ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയ്ക്കടിയില്‍ നിന്ന് പ്രകമ്പനവും ഉണ്ടായി. പീച്ചി, തെക്കേക്കുളം, പള്ളിക്കുന്ന്, ജണ്ടമുക്ക് മേഖലകളിലായിരുന്നു നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ചയിലും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായി. അന്നും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ചലനത്തിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ പഠനം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

തീരെ ചെറിയ ഭൂചലനമായതിനാല്‍ റിക്ചര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയിട്ടില്ല. ആറു വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. നഷ്ടപരിഹാരത്തിനായി വീട്ടുടമകള്‍ വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കി. ഇനിയും ഇത്തരം പ്രകമ്പനങ്ങള്‍ തുടര്‍ന്നാല്‍ വീടുകളില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയാകും. 

ENGLISH SUMMARY:

Thrissur earthquake tremors in the Peechi region are causing concern among locals. Minor cracks have appeared in houses following recent seismic activity, prompting demands for a comprehensive study of the area.