thrissur-child-postmortum

TOPICS COVERED

  • ചാവക്കാടിൽ നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. ദുരൂഹതയേറി അമ്മയുടെയും കുഞ്ഞിന്റെയും മരണം.

തൃശൂർ ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. തൃശൂർ മെഡിക്കൽ കോളജ് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് എടക്കഴിയൂർ  ജുമാ മസ്ജിദിൽ  പോസ്റ്റുമോർട്ടം നടത്തിയത്. സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു.

Also Read: 'സുഹൈലിനെ മാറ്റിയത് ജുവനൈല്‍ ഹോമിലേക്ക്, ബാപ്പയുടെ ഇടപെല്‍ തുടങ്ങിയോ?' സംശയം ഉന്നയിച്ച് ദേവികയുടെ കുടുംബം

എടക്കഴിയൂർ സ്വദേശികളായ ഇബ്രാഹിം- മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞാണ് ജനുവരി പത്തിന് മരണപ്പെട്ടത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്ക്കരിക്കുകയായിരുന്നു. വീട്ടിൽ നടന്ന ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മാർച്ച് 20ന് മുഹ്സിന മരണപ്പെട്ടിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കെയാണ് ചാവക്കാട് സബ് ഇൻസ്പെക്ടർ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കുഞ്ഞിനെ മറവ് ചെയ്ത എടക്കഴിയുയർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ തന്നെയാണ് പോസ്റ്റ്‌മോർട്ടം നടന്നത്. 

പോസ്റ്റുമോർട്ടത്തിനുശേഷം ജുമാമസ്ജിദിൽ തന്നെ കുഞ്ഞിനെ സംസ്ക്കരിച്ചു. മതിയായ ചികിത്സ നൽകാതെയാണ് മുഹ്സിന മരണപ്പെട്ടതെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്ന് ഭർത്താവ് ഇബ്രാഹിമിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇബ്രാഹിം അക്യുപഞ്ചറിസ്റ്റാണ്. മുഹ്സിനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേഹത്ത് അക്യുപഞ്ചർ ചികിത്സ നടത്തിയതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒപ്പം ഗർഭാശയത്തിൽ ഗുരുതര അണുബാധയും ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു

ഏഴാമത്തെ പ്രസവത്തിന് ഒന്നര വർഷം മുൻപ് ഇവരുടെ നാലു വയസുള്ള  കുട്ടി മരിച്ചിരുന്നു. മറ്റൊരു കുഞ്ഞ് ഏഴാം മാസത്തിൽ മരിച്ചു. അതിൽ ദുരൂഹത ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നാലു വയസുള്ള കുട്ടിയുടെയും  നാലുദിവസം പ്രായമുള്ള കുട്ടിയുടെയും മരണത്തിലാണ് നിലവിൽ ദുരൂഹത സ്ഥിരീകരിച്ചിരിക്കുന്നത്. പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതിലൂടെ ഈ കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ്  പൊലീസ് നിഗമനം.

ENGLISH SUMMARY:

Authorities have exhumed and conducted an autopsy on the body of a four-day-old infant in Edakazhiyur following suspicious circumstances surrounding the child's death in January. This development stems from an ongoing investigation into the maternal death of the child's mother, Muhsina, who passed away in March following her seventh delivery under controversial circumstances involving alternative treatment. Police previously registered a case against her husband, Ibrahim, an acupuncturist, after autopsy reports revealed severe uterine infection and signs of acupuncture. Investigators hope the newborn's post-mortem findings will unravel the mysteries behind multiple tragic child deaths within the family.