suhail-sanjeev-nedumbassery-accident

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി സുഹൈല്‍ സജീവിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി മരിച്ച ദേവികയുടെ കുടുംബം ആരോപിച്ചു. 19 വയസുള്ളയാളെ എങ്ങനെ കുട്ടിയെന്ന് കാണാനാകുമെന്നും സുഹൈലിന്‍റെ ബാപ്പയുടെ ഇടപെടല്‍ ആരംഭിച്ചു എന്നാണ് തോന്നുന്നതെന്നും ദേവികയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. 

Also Read: ഉച്ചയ്ക്ക് വൈറ്റില ബാറില്‍, വൈകിട്ട് പാലാരിവട്ടം, രാത്രി നെടുമ്പാശ്ശേരി!100 കി.മീ വേഗത്തില്‍ കാറോടിച്ചു

നല്ല സാമ്പത്തികമുള്ളവരാണ് സുഹൈലിന്‍റെ കുടുംബം. സുഹൈലിനെ ജുവനൈല്‍ ഹോമിലല്ല പാര്‍പ്പിക്കേണ്ടതെന്നും ദേവികയുടെ കുടുംബം വ്യക്തമാക്കി. 19 കാരനായ സുഹൈല്‍ എറണാകുളത്തെ രാജഗിരി കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇയാളുടെ പേരില്‍ ലൈസന്‍സുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. 

Also Read: "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും"

സുഹൈലിനെതിരെ നരഹത്യയ്ക്ക് പകരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സംഭവത്തിനു ശേഷമുള്ള പ്രതികരണം കാണുമ്പോള്‍ കരുതികൂട്ടി ചെയ്തതു പോലെയാണ് തോന്നുന്നതെന്നും ദേവികയുടെ പിതാവ് പറഞ്ഞു. സ്വാഭാവിക മരണങ്ങള്‍ ഉണ്ടാകാറുണ്ട്, ഇത് വേണണെന്ന് കരുതി ചെയ്തതു പോലെയാണ് തോന്നുന്നത്. സംഭവത്തിനു ശേഷമുള്ള പെരുമാറ്റം എല്ലാവരും കണ്ടതാണ്. ഇക്കാര്യത്തില്‍ ഭയമുണ്ടെന്നും ദേവികയുടെ പിതാവ് പറഞ്ഞു. 

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് ദേവിക വരുന്നത്. കൊച്ചിയില്‍ ബിബിഎ പഠനവും ഏവിയേഷന്‍ കോഴ്സും പൂര്‍ത്തിയാക്കിയ ദേവിക രണ്ടു മാസം കൊണ്ട് വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയിലാണ് അപ്രതീക്ഷിതമായ സംഭവങ്ങളുണ്ടാകുന്നത്. ദേവികയുടെ പഠനത്തിനായി സ്ഥലമടക്കം വിറ്റതായും മൃതദേഹം സംസ്കരിക്കാന്‍ വീട്ടില്‍ സ്ഥലമില്ലായിരുന്നുവെന്നും ദേവികയുടെ പിതാവ് പറഞ്ഞു. 

Also Read: അപകടമുണ്ടാക്കിയത് സുഹൈലിന്‍റെ 'ഡ്രീം കാര്‍'; വീട്ടുകാരുടെ പിറന്നാള്‍ സമ്മാനം; കാറോടിച്ചത് മദ്യപിച്ചെന്ന് പ്രതി

100 കിലോമീറ്ററിലധികം വേഗതയിലാണ് വാഹനം ഓടിച്ചതെന്ന് സുഹൈല്‍ ഇന്നലെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. മദ്യത്തിന്‍റെ ലഹരിയിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും സുഹൈല്‍ സമ്മതിച്ചു. ഉച്ചയ്ക്ക് വൈറ്റിലയിലെ ബാറില്‍ നിന്നും മദ്യപിച്ച പ്രതി വൈകിട്ട് പാലാരിവട്ടത്തെ ബാറില്‍ നിന്നും മദ്യം അകത്താക്കി. രാത്രിയില്‍ നെടുമ്പാശ്ശേരിയിലെ ബാറില്‍ കയറിയും മദ്യപിച്ചു. ഇതിനു ശേഷമായിരുന്നു എയര്‍പോര്‍ട്ട് റോഡിലെ വേഗപ്രകടനം.

ENGLISH SUMMARY:

The grieving family of Devika, one of the victims in the fatal Nedumbassery mini-cooper crash, has alleged that the 19-year-old accused, Suhail, was shifted to a juvenile home due to influential family intervention. Devika's father expressed deep anguish, demanding murder charges instead of culpable homicide while noting that the accused showed chilling arrogance after the tragic collision. The victim's family, coming from a modest background, revealed they had even sold their land to fund her education and upcoming overseas career plans. Meanwhile, police investigations have confirmed that the accused consumed alcohol at multiple bars across Kochi before indulging in reckless driving.