1. അപകടമുണ്ടാക്കിയ ആഡംബരക്കാര്‍. പ്രതി സുഹൈല്‍.

1. അപകടമുണ്ടാക്കിയ ആഡംബരക്കാര്‍. പ്രതി സുഹൈല്‍.

  • അപകടമുണ്ടാക്കിയ ആഡംബര കാർ പ്രതിക്ക് മാതാവ് പിറന്നാൾ സമ്മാനമായി നൽകിയതാണ്.

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാറോടിച്ച തൃക്കാക്കര സ്വദേശി സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. അപകടസ്ഥലത്തു നിന്നും നാട്ടുകാര്‍ തടഞ്ഞുവച്ചു പൊലീസിലേല്‍പ്പിച്ച സുഹൈലും കാറിലുണ്ടായിരുന്ന യുവാവും വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് കസ്റ്റഡിയിലാണ്. കാറോടിച്ച സുഹൈല്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ മദ്യപിച്ചതായി സമ്മതിച്ചു. 

Also Read: "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും"

രാത്രി 1.45 ഓടെയാണ് വിമാനത്താവള റോഡില്‍ അപകടമുണ്ടാകുന്നത്. സ്കൂട്ടറില്‍ സ‍ഞ്ചരിക്കുകയായിരുന്ന മൂന്നു പേരുടെ പിന്നിലേക്ക് സുഹൈല്‍ ഓടിച്ച ആഡംബരക്കാര്‍ അമിതവേഗതയില്‍ വന്നിടിക്കുകയായിരുന്നു. തെറിച്ചു വീണ മൂന്നു പേരുടെയും തലയ്ക്കേറ്റ പരുക്കാണ് മരണ കാരണം. ഇടിയുടെ ആഘാതത്തില്‍ ആഡംബര കാറിന്‍റെ ബോണറ്റും ഗ്ലാസും പൊട്ടി. 

സംഭവ നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന വനിതാ ഡോക്ടര്‍ വന്നു പരിശോധിച്ചെങ്കിലും പള്‍സ് നോക്കി ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇടിച്ച വണ്ടി അവിടെ ഉണ്ടായിരുന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ നാട്ടുകാരുമായി തര്‍ക്കിക്കുന്നുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ അപ്പ നോക്കിക്കോളും" എന്ന തരത്തിൽ സംസാരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

അപകടമുണ്ടാക്കിയ ആഡംബരകാര്‍ സുഹൈലിന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതാണ്. രാജഗിരി കോളജില്‍ ബിരുദ വിദ്യാര്‍ഥിയായ സുഹൈലിന് കോളജില്‍ പോകാനുള്ള സൗകര്യത്തിനായാണ് വാഹനം സമ്മാനിച്ചത്. വിഡിയോ സമ്മാനമായി നല്‍കുന്ന വിഡിയോ സുഹൈലിന്‍റെ മാതാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഡിസംബറില്‍ പിറന്നാളായിരുന്നുവെങ്കിലും അന്ന് വണ്ടി ഇറക്കാന്‍ പറ്റിയില്ലെന്നും മകന്‍റെ ഡ്രീം വാഹനമാണിതെന്നും വിഡിയോയില്‍ പറയുന്നുണ്ട്. 

ENGLISH SUMMARY:

Kerala Police have registered a case of culpable homicide against Suhail, a college student who drove the speeding luxury car that killed three scooter riders in Nedumbassery. Preliminary medical examinations confirmed that the driver was under the influence of alcohol at the time of the fatal crash, with further tests underway to check for synthetic drugs. Eyewitnesses reported that the accused arrogantly dismissed the accident upon being confronted by locals at the scene. Investigations revealed that the luxury vehicle involved in the tragedy was a birthday gift from his mother.