suhail-sanjeev-accident
  • എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണക്കാരനായ 19കാരൻ സുഹൈൽ സജീവ് സംഭവദിവസം വൈകുന്നേരം മുതൽ കൊച്ചിയിലെ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാറോടിച്ച സുഹൈൽ സജീവ് ഇന്നലെ വൈകുന്നേരം മുതൽ വിവിധ ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായാണ് വിവരം. മദ്യപിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മടങ്ങുകയായിരുന്നു സുഹൈൽ. മദ്യലഹരിയിൽ അമിത വേ​ഗതയിൽ പറത്തിയ സുഹൈലിന്റെ ഓടിച്ച ആഡംബരകാറിടിച്ച് മരിച്ചത് മൂന്നു പേരാണ്. 

Also Read: അപകടമുണ്ടാക്കിയത് സുഹൈലിന്‍റെ 'ഡ്രീം കാര്‍'; വീട്ടുകാരുടെ പിറന്നാള്‍ സമ്മാനം; കാറോടിച്ചത് മദ്യപിച്ചെന്ന് പ്രതി

അമിതവേ​ഗതയിൽ വന്ന സുഹൈലിന്റെ കാർ റോഡരികിലൂടെ പോവുകയായിരുന്നു സ്കൂട്ടറിലിടിക്കുകയായിരുന്നു. വയനാട് മടക്കിമല സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആഡംബര കാറും തകർന്നു. തലയ്ക്കടക്കം ​ഗുരുതര പരുക്കേറ്റാണ് മൂന്നു പേരും മരിച്ചത്. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രി വിമാനത്താവളത്തിനടുത്ത് ചായ കുടിച്ച് സ്കൂട്ടറിൽ മടങ്ങവേയായിരുന്നു അപകടം. 

Also Read: "എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും"

അമിത വേ​ഗത ഹരമാക്കിയ സുഹൈൽ നേരത്തെ 218 കിലോമീറ്റർ വേ​ഗതയിൽ ഇതേ കാറോടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അങ്കമാലി  താലൂക്ക് ആശുപത്രിയിൽ സുഹൈലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ കൊല്ലപ്പെട്ട യുവാക്കളുടെ സുഹൃത്തുക്കൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വസ്ത്ര വ്യാപര സ്ഥാപന ഉടമകളാണ് സുഹൈലിൻറെ മാതാപിതാക്കൾ. സുഹൈലിന് ഡ്രൈവിങ് ലൈസൻസുണ്ടെങ്കിലും വാഹനം പിതാവിന്‍റെ ഉടമസ്ഥതയിലാണ്.

ENGLISH SUMMARY:

A horrific car accident in Nedumbassery claimed the lives of three young scooter riders after a luxury vehicle driven by an intoxicated 19-year-old rammed into them at high speed. The victims, who worked at an antique shop in Thrikkakara, had stopped for tea near the airport before the fatal collision occurred early in the morning. Police investigations revealed that the accused had been drinking at various Kochi bars prior to the crash and had previously posted videos of himself driving at dangerous speeds of 218 km/h. Tensions flared when angry friends of the victims attempted to manhandle the accused during his medical examination at the Angamaly Taluk Hospital.