ബിജെപി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ സംഘടിപ്പിക്കുന്ന പദയാത്രയോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഉച്ചയ്ക്ക് 1.30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബാനർജി റോഡ് (ഫാർമസി ജംഗ്ഷൻ മുതൽ), ഹൈക്കോടതി ജംഗ്ഷൻ, ഷണ്മുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, ഡിഎച്ച് റോഡ്, ഫോർഷോർ റോഡ് എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണങ്ങൾ ഉണ്ടാകുക.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ക്രമീകരണങ്ങൾ
1. എറണാകുളം ഭാഗത്തുനിന്ന് തേവര, ഫോർട്ടുകൊച്ചി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ എം.ജി. റോഡ് വഴി ജോസ് ജംഗ്ഷൻ, രവിപുരം ഭാഗങ്ങളിലൂടെ തിരിച്ചുവിടുന്നതാണ്.
2. വൈപ്പിൻ ഭാഗത്തുനിന്ന് ജങ്കാർ വഴി എറണാകുളം നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷൻ ഭാഗത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ചിറ്റൂർ റോഡ് വഴി തിരിച്ചുവിടുന്നതാണ്.
3. ചിറ്റൂൂർ റോഡ് ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ പദയാത്രയുടെ പുരോഗതിയും ഗതാഗത സാഹചര്യവും പരിഗണിച്ച് ആവശ്യാനുസരണം നിയന്ത്രിക്കുന്നതാണ്.
4. ഹൈക്കോടതി ജംഗ്ഷൻ, മേനക, ഷണ്മുഖം റോഡ്, പാർക്ക് അവന്യൂ റോഡ് എന്നിവിടങ്ങളിൽ പദയാത്ര കടന്നുപോകുന്ന സമയത്ത് വാഹനഗതാഗതം നിയന്ത്രിക്കുന്നതാണ്.
5. കലൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പ്രകടനം നടക്കുന്ന സമയം മാധവ ഫാർമസി ജംഗ്ഷനിൽ നിന്ന് എംജി റോഡ് വഴി പോകേണ്ടതാണ്.
പാർക്കിംഗ് ക്രമീകരണം
പദയാത്രയിൽ പങ്കെടുക്കുന്ന വാഹനങ്ങൾക്കായി സംഘാടകർക്ക് അനുവദിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്കിംഗ് നടത്തേണ്ടതാണ്. പൊതുഗതാഗതത്തിന് തടസ്സമുണ്ടാകുന്ന രീതിയിൽ റോഡരികുകളിലും പദയാത്ര കടന്നുപോകുന്ന റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
പൊതുജനങ്ങൾ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും കൊച്ചി സിറ്റി ട്രാഫിക് പോലീസ് അഭ്യർത്ഥിക്കുന്നു.