kunnamkulam-waste

TOPICS COVERED

തൃശൂർ കുന്നംകുളത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ അറവുമാലിന്യം കണ്ടെത്തി. മാലിന്യം കെട്ടിത്തൂക്കിയ വരെ കണ്ടെത്താനായിട്ടില്ല.പ്രദേശത്തെ അനധികൃതഅറവുശാലകൾക്കെതിരെ സംശയമുയരുന്നു. 

പഴുന്നാന കാണിപ്പയ്യൂർ പാടത്താണ് പശുവിനെ അറുത്ത ശേഷമുള്ള മാലിന്യങ്ങൾ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി  ഈ പ്രദേശത്ത്  രൂക്ഷമായ ദുർഗന്ധമാണ്.

ഇന്നലെ  രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പാടത്തെ ആളൊഴിഞ്ഞ ഭാഗത്തുള്ള മരത്തിൽ മാലിന്യം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. മാലിന്യം തള്ളിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. എം നിതീഷ്.

പഞ്ചായത്ത് ജീവനക്കാർ  മാലിന്യം അഴിച്ചുമാറ്റി ശാസ്ത്രീയമായി സംസ്കരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് വിവരം അറിയിച്ചതനുസരിച്ച് കുന്നംകുളം സബ് ഇൻസ്പെക്ടർ സുബിന്റെ നേതൃത്വത്തിലുള്ള  സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Thrissur illegal slaughterhouses are under scrutiny after animal slaughter waste was found hanging from a tree in Kunnamkulam. Authorities are investigating the source of the waste and the potential involvement of illegal slaughter operations in the area,