തൃശൂരിന്റെ പുലിക്കളിയും ലോക ഫുട്ബോളും ഒരേ ക്യാൻവാസിൽ. മെസ്സിയും റൊണാൾഡോയും നെയ്മറും മുതൽ നമ്മുടെ തലശ്ശേരിക്കാരൻ പയ്യനും കുടവയറിൽ സ്ഥാനമുണ്ട്. ഫുട്ബോൾ താരങ്ങൾ പുലികളായാൽ എങ്ങനെ എന്ന് നോക്കാം
മെസ്സിക്ക് കുടവയറോ, ആരാധകരെ ശാന്തരാകുവിൻ, ഇത് തൃശൂരാണ് ഇവിടെ ഇങ്ങനെയാണ്.പുലിക്കളി എന്നാൽ തൃശൂരിന്റെ ആവേശം. ഫുട്ബോൾ എന്നാൽ ലോകത്തിന്റെ ആവേശം. രണ്ടിനെയും കൂട്ടിയിണക്കിയാൽ ഇങ്ങനെയൊരു കാഴ്ച.40 അടി നീളമുള്ള ഈ ഭീമൻ ഫ്ലക്സിലാണ് ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ പുലിവേഷത്തിൽ പ്രത്യക്ഷപ്പെട്ടത്.
ചക്കാമുക്ക് ദേശത്താണ് ഫുട്ബോൾ പുലികൾ ഇറങ്ങിയത്. ഫ്ലക്സ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.