അങ്ങ് പഞ്ചാബിൽ മാത്രമല്ല മല്ലൂസിംഗ്. സിനിമയിലെ മലയാളി മല്ലൂസിങിനെ പോലൊരു സിംഗ് ആയ മല്ലു തൃശൂരിലുമുണ്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹം പഴയന്നൂരിന്‍റെ മല്ലൂസിംഗ് ആണ്. ആ മലയാളി സിംഗ് ആരെന്നു നോക്കാം 

തലയിൽ സിഖ് വംശജർ ധരിക്കുന്ന പഗ്‌ഡിയെന്ന തലപ്പാവ്.നീണ്ട താടി,  ഇതൊക്കം കാണുമ്പോൾ ചീറിപ്പായുന്ന സ്വകാര്യ ബസിന്‍റെ അമരത്ത് സ്വാഭാവികമായു പ്രതീക്ഷിക്കുന്നത് ഒരു പക്കാ സർദാർജിയെ ആയിരിക്കും. കക്ഷിയെ പരിചയപ്പെട്ടപ്പോഴല്ലേ രസം. അതൊരു വല്ലാത്ത കഥ തന്നെയാണ്. 

കഴിഞ്ഞ ഒരു വർഷമായി മനോജ്‌  സർദാർജി ലുക്കിലാണ്. ഇനിയും അത് തുടരാനാണ് തീരുമാനം. 2007 മുതൽ  ട്രക്കും ബസുമൊക്കെ ഓടിക്കുന്നുണ്ട് 

ചേലക്കര, പഴയന്നൂർ, ആലത്തൂർ, പാലക്കാട് റൂട്ടുകളിൽ സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ഈ കാഴ്ച അത്ര പുതുമയുള്ളതല്ല. വ്യത്യസ്തമായ സ്റ്റൈലിലൂടെ റൂട്ടിൽ സ്വന്തം ഐഡന്റിറ്റി സൃഷ്ടിച്ച മനോജിനെ ഇപ്പോൾ പലരും വിളിക്കുന്നത് ഒരു പേരിൽ മാത്രം,സിംഗ് സിംഗ് മല്ലൂസിംഗ്. 

 

Mallusingh Thrissur is a viral sensation on social media, known for his unique Sikh appearance and bus driving skills.: