സംസ്ഥാന സ്കൂള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി തൃശൂര്‍ ചേരുംകുഴി സ്വദേശിനിയായ ലിയ പോള്‍.  ലിയയുടെ ഷൂട്ടിങ് റേഞ്ചിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. 

തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ലിയ പോള്‍. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബിജുവിന്‍റേയും ജെന്‍സിയുടേയും മകള്‍. എന്‍.സി.സിയില്‍ ചേര്‍ന്നതോടെയാണ് ഷൂട്ടിങ്ങില്‍ കമ്പം കയറിയത്. കുടുംബാംഗങ്ങളോട് പറഞ്ഞപ്പോള്‍ റൈഫിള്‍ വാങ്ങാന്‍തന്നെ വേണം വലിയ തുക. കുടുംബത്തിന് അതു താങ്ങാന്‍ കഴിയുന്നതല്ല. സ്പോണ്‍സറെ കണ്ടെത്തി. വര്‍ഗീസ് ആലൂക്കാസായിരുന്നു സ്പോണ്‍സര്‍. രണ്ടു വര്‍ഷം പരിശീലനം. തൃശൂരിലെ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലുള്ള ഷൂട്ടിങ് കേന്ദ്രത്തില്‍ ചിട്ടയായ പരിശീലനം. അയ്യന്തോള്‍ സ്വദേശിയായ വിനേഷായിരുന്നു പരിശീലകന്‍. സംസ്ഥാന സ്കൂള്‍ ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. 

ദേശീയ ടീമാണ് ഇനി ലിയ പോളിന്‍റെ ലക്ഷ്യം. ഇനിയുള്ള ടൂര്‍ണമെന്‍റുകളില്‍ തിളങ്ങാന്‍ കഠിന പരിശീലനത്തിനാണ് ഈ പ്ലസ്ടുക്കാരി.  ഷൂട്ടിങ് ഇഷ്ടപ്പെടുന്ന കുട്ടികളോട് ലിയയ്ക്ക് ഒന്നേ പറയാനുള്ളൂ. ഇതില്‍ പരിശീലനം തുടങ്ങിയാല്‍ നല്ല ഏകാഗ്രത കിട്ടും. പഠിക്കാന്‍ പിന്നെ എളുപ്പമാണ്.

ENGLISH SUMMARY:

Liya Paul, a Plus Two student at Sacred Heart School in Thrissur and daughter of KSRTC driver Biju and Jensi, won the gold medal in the open site air rifle event at the State School Shooting Championship. Hailing from Cherumkuzhi, her passion for shooting began after joining the National Cadet Corps (NCC). Facing financial hurdles due to the high cost of rifles, she persevered after securing sponsorship from Varghese Alukkas. Under the guidance of coach Vinesh at the Sports Council shooting center in Ayyanthole, two years of systematic training enabled her to secure this top achievement.