ഒരിക്കല്‍ കൈപിടിച്ച് ജിവിതത്തിലേക്ക് നടത്തിയവര്‍. നമ്മുടെ ജീവിതത്തിന് അടിത്തറ പാകിയവര്‍.നമുക്ക് തണലായവര്‍. ഇന്നവര്‍ ഹാപ്പിയോണോ? അങ്ങനെ ഹാപ്പിയാണോ, സ്വപ്നങ്ങള്‍ ഉണ്ടോ എന്ന് നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ, അവരോട് ചോദിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്നൊരു ഓര്‍മപ്പെടുത്തലാണ് കോട്ടോ... കാരണം വയോജന ദിനമാണ്. അന്താരാഷ്ട്ര വയോജന ദിനം. ഈ ഓര്‍മപ്പെടുത്തലില്‍ നിന്ന് നമ്മള്‍ തുടങ്ങണ്ടേ...ജീവിച്ചിരിക്കുന്ന കാലമത്രയും, സന്തോഷത്തോടെ മനസമാധനത്തോടെ അന്തസോടെ നമ്മുടെ മുന്നേ നടന്നവര്‍ കഴിയുന്നുണ്ട് എന്ന് നമ്മള്‍ ഉറപ്പുവരുത്തണ്ടേ..
.കേവലം ഒരു പിറന്നാളിനോ ഓണത്തിനോ, ക്രിസ്മസിനോ ഒത്തുകൂടിയാല്‍ മാത്രം മതിയോ? നമ്മുടെ സന്തോഷത്തിനും സ്വപനങ്ങള്‍ക്കും വേണ്ടി ജീവിച്ചവര്‍ക്ക് അതൊക്കെ തിരിച്ച് കൊടുക്കേണ്ടേ. ഉത്തരവാദിത്തത്തിനും കടമയ്ക്കും അപ്പുറം അവര്‍ നല്‍കിയ സ്നേഹം അതേ അളവില്‍ തിരികെ നല്‍കേണ്ട സമയമല്ലേ മുന്നില്‍. കളര്‍ഫുളളായ നമ്മുടെ ജീവിതത്തിന് വേണ്ടി നിറങ്ങള്‍ ഇല്ലാതെ പോയ ജീവിതം ആയിരിക്കും പലരുടേതും.കാലം കഴിഞ്ഞപ്പോള്‍ ഒറ്റപ്പെടലാണ് പലര്‍ക്കും.സംസാരിക്കാന്‍ ആളില്ല, കേള്‍ക്കാന്‍ ആളില്ല.ഇങ്ങനെയൊക്കെയാണ് ചിലര്‍ കടന്ന് പോകുന്നത്.
എന്നാല്‍ കാലം മാറുമ്പോള്‍ അതിനൊത്ത് മാറുന്നവരും ഉണ്ട് കേട്ടോ..ചാറ്റുകളും ആപ്പുകളും റീലുകളും യാത്രയുമായി വൈബാണ് ചിലയിടങ്ങളില്‍ ജെന്‍ സീനിയേഴ്സ്.,ആ കാഴ്ചകള്‍ നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതല്ല....,...രാജ്യത്ത് ആദ്യമായൊരു വയോജന വകുപ്പ് സര്‍ക്കാര്‍ കൊണ്ടുവരുമ്പോള്‍ അതും ആശ്വാസമാവുകയാണ്..അങ്ങനെ പ്രായം കൂടുമ്പോള്‍ സന്തോഷവും കൂടട്ടെ എന്ന് ഈ വയോജന ദിനത്തില്‍ നമുക്ക് പ്രതീക്ഷിക്കാം.കരുതാം..നാളെ ഈ വഴിയേ സഞ്ചരിക്കേണ്ടവരാണ് നമ്മളും..കൈപിടിച്ച് ജീവിതത്തിലേക്ക് നമ്മളെ നടത്തിയവര്‍ക്ക് നമ്മള്‍ അല്ലാതെ ആരാണ് പിന്നെ കൈത്താങ്ങാവുക.?