എറണാകുളം ജില്ലയില്‍ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡിന് വന്‍ കുതിപ്പ്. കണക്ഷനുകള്‍ ഒരു ലക്ഷം കടന്നു. ആകെ കണക്ഷനുകളുടെ എണ്ണം  1,07,544ല്‍ എത്തി. 15 ലക്ഷത്തിലധികം കണക്ഷനുകളാണ് കേരളത്തിലുള്ളത്. കേരളവിഷന്റെ വളര്‍ച്ചയില്‍ സുപ്രധാന ഘടകമാണിതെന്നും ജനങ്ങള്‍  അര്‍പ്പിച്ച വിശ്വാസത്തിൻ്റെ തെളിവാണെന്നും  കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് മാനേജിങ് ഡയറക്ടര്‍ അനില്‍ മംഗലത്ത് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ കേബിള്‍ ടിവി ചാനലുകള്‍ കാണാന്‍ സഹായിക്കുന്ന 'കെവി ഗോ' ഉൾപ്പെടെ നവീന പദ്ധതികളുമായി  ഉപഭോക്താക്കള്‍ക്കൊപ്പമുണ്ടാകുമെന്ന് കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ചെയര്‍മാന്‍ പി.പി. സുരേഷ് പറഞ്ഞു.

ENGLISH SUMMARY:

Kerala Vision Broadband has achieved a significant milestone in Ernakulam district by crossing the 100,000 connection mark. The total number of active broadband subscriptions in the district has now reached 107,544 out of over 1.5 million connections statewide. Managing Director Anil Mangalath stated that this achievement is a crucial driver of Kerala Vision's overall growth and reflects strong public trust. Chairman P.P. Suresh added that the company will continue to introduce innovative services, including 'KV Go', an app enabling users to watch cable TV channels on their mobile phones.