തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് നീന്തൽ മൽസരങ്ങൾ  മാറ്റിവെച്ചു. ഇന്നലെയുണ്ടായ കനത്ത മഴയിൽ  വേദിയിലെ  ഷീറ്റുകൾ പറന്നുവീണ്  വിദ്യാർഥികൾക്ക് പരുക്കേറ്റ സാഹചര്യത്തിലാണ്  മൽസരങ്ങൾ മാറ്റിവച്ചത്. മുന്നറിയിപ്പില്ലാതെ മൽസരങ്ങൾ  മാറ്റിവെച്ചതിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി.

സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാട നത്തിൽ അടിമുടി വീഴ്ച എന്ന് പരാതി. രാവിലെ കുട്ടികൾ  എത്തിയപ്പോഴാണ്  അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന നീന്തൽ  മൽസരങ്ങൾ  മാറ്റിവച്ചെന്നും  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ പറഞ്ഞത്. അതോടെ ഉദ്യോഗസ്ഥരും  രക്ഷിതാക്കളും തമ്മിൽ തർക്കമായി.

സൗകര്യക്കുറവും സുരക്ഷിതമില്ലായ്മയും ചൂണ്ടിക്കാട്ടി ആദ്യം മുതൽ പരാതി നൽകിയിരുന്നെന്ന് രക്ഷിതാക്കൾ. താമസസൗകര്യമോ,ഭക്ഷണമോ വെള്ളമോ,നൽകിയിരുന്നില്ല. 

ഒരു മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷം മൽസരങ്ങൾ മാറ്റി വച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഒപ്പം ട്രാവൽ അലവൻസ് എന്നപേരിൽ 150 രൂപ  വീതം  ഓരോ കുട്ടിയ്ക്കും  നൽകാൻ തീരുമാനമായി. പക്ഷെ  പണവും സമയവും മാറ്റിവെച്ച് സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്ന് എത്തിയ മൽസരാർഥികളോടുള്ള  അനീതിയാണ് ഇതെന്ന് രക്ഷിതാക്കൾ

ഇന്നലെയുണ്ടായ അപകടത്തിൽ 10 വിദ്യാർഥികൾക്ക്  പരുക്കേറ്റു. കുറച്ചു കുട്ടികളുടെ തലയ്ക്ക് പരുക്കുണ്ട്. നീന്തൽ, പവർ ലിഫ്റ്റിംഗ് അടക്കമുള്ള മൽസരങ്ങളാണ് തൃശൂരിൽ നടന്നത്.

State school games swimming competitions in Thrissur have been postponed following heavy rain that caused damage and injuries to students.: