ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 13 ആം പതിപ്പിന് മുന്നോടിയായ് സൂപ്പര്‍ താരങ്ങളെ ടീമിലെത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്.  ഇംഗ്ലീഷ് താരം ആന്‍ഡ്രെ ജെയ് ഗ്രീനാണ് ഈ സീസണി‍ല്‍ ടീമിലെത്തിയ ആദ്യ വിദേശ താരം.   ഗോള്‍കീപ്പറായി അമരീന്ദര്‍ സിങ്ങും മധ്യനിര താരം മുഹമ്മദ് യാസിറുമാണ് ബ്ലാസ്റ്റേഴ്സിലെത്തിയ മറ്റ് താരങ്ങള്‍. 

ആസ്റ്റണ്‍ വിലയ്ക്കായി ബൂട്ട് കെട്ടിയ ആന്‍ഡ്രെ ഗ്രീന്‍ എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണത്തിന് മൂര്‍ച്ച കൂടും. സ്ട്രൈക്കറായോ വിങ്ങര്‍ പൊസിഷനിലോ ആയിരിക്കും 28 കാരന്‍ ഇറങ്ങുക. ഗ്രീക്ക് ക്ലബായ പാന്‍സെറൈക്കോസില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സില്‍ എത്തിയത്.   ഇന്ത്യന്‍ ഫുട്ബോള്‍ ദേശീയ ടീം ഗോള്‍കീപ്പറായിരുന്ന അമരീന്ദര്‍ സിങ് വല കാക്കാനെത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധക്കോട്ട കൂടുതല്‍ ശക്തമാകും.

ഒഡീഷ എഫ്സിയില്‍ നിന്നാണ്  അമരീന്ദറിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബെംഗളൂരു എഫ്സി, മുംബൈ സിറ്റി, അടക്കമുള്ള ടീമുകള്‍ക്കായി കളിച്ചിട്ടുള്ള 33 കാരന്റെ അനുഭവ സമ്പത്തും ടീമിന് മുതല്‍ക്കൂട്ടാണ്.  മധ്യനിരയിലും വിങ്ങുകളിലും ഒരു പോലെ തിളങ്ങുന്ന മുഹമ്മദ് യാസിര്‍ മുന്‍ എഫ്സി ഗോവ താരമാണ്. ഒരുവര്‍ഷത്തേക്കാണ്  അമരീന്ദറിന്‍റേയും  യാസിറിന്‍റേയും ബ്ലാസ്റ്റേല്സുമായുള്ള കരാര്‍.  പുതിയ സീസണ്‍ തുടങ്ങാനിരിക്കെ ചെന്നൈയിലെ പ്രീ സീസണ്‍ ക്യാംപില്‍ പരീശീലനത്തിലാണ് താരങ്ങള്‍.

Kerala Blasters FC has signed new players ahead of the 13th season of the Indian Super League, bolstering their squad with both foreign and domestic talent. :