തൃശൂര്‍ മലക്കപ്പാറയില്‍ വന്യമൃഗങ്ങളില്‍ നിന്ന് രക്ഷിക്കാനെന്ന് പറഞ്ഞ് വനംവകുപ്പ് പുനരധിവസിപ്പിച്ച 47 ആദിവാസി കുടുംബങ്ങളുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. ചാലക്കുടി മാരാംങ്കോട് എത്തിയ ഇവര്‍ ഒരു വര്‍ഷമായനാട്ടുകാരുടെ സഹായത്തോടെയാണ് നാളുകള്‍ തള്ളി നീക്കുന്നത്
സ്വതന്തമായി 15 ഏക്കറില്‍ കൂടുതലുണ്ടായിരുന്നവരാണ് പൊളിഞ്ഞ വീഴാറായ ഈ കുടിലുകളില്‍ വെളിച്ചമില്ലാതെ കഴിയുന്നത്. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്ത് ജീവിച്ചിരുന്നവര്‍ ഇപ്പോള്‍ കൂലി പണി അന്വേഷിച്ച് നടക്കുന്നു. 135 ഏക്കറോളം ഇവര്‍ വിട്ടു നല്‍കി. പകരം കിട്ടിയത് പാറക്കെട്ടുകളും വന്‍മരങ്ങളും നിറഞ്ഞ 104 ഏക്കര്‍18 കുഞ്ഞുങ്ങളടക്കം 105 പേര്‍ക്ക് ആരും തുണയില്ലാതായി.കുഞ്ഞുങ്ങളുടെ ദേഹം മുഴുവന്‍ കൊതുകു കുത്തി തടിച്ച പാടുകളാണ്
സ്‍ക്കൂള്‍ തുറക്കാറായിട്ടും പഠനോപകരണങ്ങള്‍ വാങ്ങാന്‍ നിവര്‍ത്തിയില്ലഒരോ കൂരയ്ക്ക് മുന്നിലും രാത്രിയിലിവര്‍ തീക്കൂട്ടും.അതിനു ചുറ്റുമിരുന്ന് നേരം വെളുപ്പിക്കും.ഒടിഞ്ഞുവീഴാറായ വന്‍ മരങ്ങളും പേടി സ്വപനമാണ്. പല കുടിലുകളിലും കിടപ്പു രോഗികളുണ്ട്നാട്ടുകാരാണ് ഇവര്‍ക്ക് പലപ്പോഴും ഭക്ഷമടക്കം നല്‍കുന്നത്ആളൊഴിഞ്ഞതോടെ പഴയ ഊര്
വന്യമൃഗങ്ങള്‍സ്വന്തമാക്കി.മാസത്തിലൊരിക്കല്‍ അവിടേയ്ക്ക് ഇവര്‍ പോകാറുണ്ട്. അപ്പോഴൊക്കെ അടച്ചുറപ്പുള്ള പഴയ വീടുകള്‍ കണ്ട് ദുഖത്തോടെ മടങ്ങും