TOPICS COVERED

നയപ്രഖ്യാപനത്തിന് മുന്‍പും പിന്‍പും സഭയില്‍ വന്ദേമാതരം ആലപിച്ചതില്‍ വിവാദം കൊഴുക്കുകയാണ്. പൊതുവിൽ സ്വീകരിക്കപ്പെട്ട ആറ് വരികൾ മാത്രം പാടിയതിലാണ് വിവാദം. മുഴുവന്‍ പാടണമെന്ന ലോക്ഭവന്റെ നിര്‍ദേശം ലംഘിച്ചെന്നാണ്  ഗവര്‍ണറുടെയും ബിജെപിയുടെയും പരാതി . 

എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ച് പ്രതിപക്ഷമെത്തിനേരത്തെ വി.ഡി.സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചത് വന്‍ വിവാദമായിരുന്നു.  ബഹുസ്വരതയുടെ ഈ നാട്ടില്‍ 

ഈ ഗീതത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങള്‍ മാത്രമാണ്ദേശീയ ഗീതമായി അംഗീകരിച്ചത്. എന്നാല്‍ മുഴുവന്‍ ആലപിക്കമമെന്നുള്ളതാണ് മോദി ഭരണകൂടത്തിന്‍റെനിലപാട്. ആ നിലപാട് പിന്‍പറ്റിയാണ് ഗവര്‍ണറും.ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍പാടണമെന്ന് ആവശ്യപ്പെട്ടത്. പ്രിയപ്പെട്ടവരെ നിങ്ങള്‍ പറയു ചോദിക്കുന്നു. വന്ദേ മാതരത്തില്‍ പ്രശ്നമെന്ത് ? ഹിന്ദുത്വ അജണ്ട് നടപ്പാക്കാനുള്ള ശ്രമമാണോ ? തത്വത്തില്‍ അംഗീകരിക്കപ്പെട്ട ആറ് വരി പാടിയല്ലോ പിന്നെ എന്തിനാണ് വിവാദം