ദേശീയതലത്തിൽ നടക്കുന്ന എന്‍ട്രന്‍സ് പരീക്ഷകളിൽ മലയാളി കുട്ടികൾ മികച്ച വിജയം നേടുന്നതായി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ സ്ഥാപക ഡയറക്ടർ ജോർജ് തോമസ്. ഓൾ ഇന്ത്യ ക്വാട്ടയിൽ പ്രവേശനം നേടുന്ന ഭൂരിഭാഗം കുട്ടികളും മലയാളികളാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലുള്ള 15% ഓൾ ഇന്ത്യ ക്വാട്ടയിൽ പ്രവേശനം നേടുന്ന ഭൂരിഭാഗം കുട്ടികളും മലയാളികളാണ്. ഇതിൽ വലിയൊരു പങ്കും പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിൽ നിന്ന് പരിശീലനം നേടിയവരാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
മുൻകാലങ്ങളിൽ ഐ.ഐ.ടി പോലെയുള്ള പ്രമുഖ സ്ഥാപനങ്ങളിലേക്ക് കേരളത്തിൽ നിന്ന് വളരെ കുറച്ചു കുട്ടികൾ മാത്രമേ എത്തിയിരുന്നുള്ളൂ. എന്നാൽ ഇന്നത്തെ അവസ്ഥ മാറി. വർഷത്തിൽ 400-ഓളം മലയാളി കുട്ടികളാണ് ഇപ്പോൾ ഐ.ഐ.ടികളിലേക്ക് യോഗ്യത നേടുന്നത്.ഐ.ഐ.ടി, എൻ.ഐ.ടി, എയിംസ്, ഐ.ഐ.എസ്.സി (IISc) തുടങ്ങിയ ഉന്നത ഇന്ത്യൻ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്ന കുട്ടികൾ സാധാരണയായി രാജ്യം വിട്ടു പോകാറില്ലെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.