തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ശനിയാഴ്ച തുറക്കും. രാവിലെ ഒന്‍പതു മുതല്‍ അഞ്ചു വരെയാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് നൂറു രൂപ. കുട്ടികള്‍ക്ക് മുപ്പതു രൂപയും.
ഔദ്യോഗിക ഉദ്ഘാടനം നേരത്തെ കഴിഞ്ഞെങ്കിലും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് പൂര്‍ണമായും തുറന്ന് കൊടുത്തിരുന്നില്ല. ശനിയാഴ്ച തുറന്ന് കൊടുക്കുകയാണ്. ടിക്കറ്റ് നിരക്കുകളും പ്രഖ്യാപിച്ചു. മുതിര്‍ന്നവര്‍ക്ക് നൂറു രൂപ. സീനിയര്‍ സിറ്റിസണ്‍സിന് അന്‍പതു രൂപ. വിദ്യാര്‍ഥികള്‍ക്കാകട്ടെ മുപ്പതു രൂപയും. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. തിങ്കളാഴ്ച അവധിയായിരിക്കും. മറ്റു ദിവസങ്ങളില്‍ ഒന്‍പതു മുതല്‍ അഞ്ചുവരെയാണ് പ്രവേശനം. സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിടണം. ഇലക്ട്രിക് ബസിലാണ് പിന്നെ യാത്ര. രണ്ട് ഇലക്ട്രിക് ബസുകള്‍ പാര്‍ക്കില്‍ കറങ്ങിക്കൊണ്ടിരിക്കും. ഭക്ഷണത്തിനായി മൂന്നു കിയോസ്ക്കുകളും ഒരു കഫെറ്റേരീയയും ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ എട്ടിന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പതിനാല് ആവാസ വ്യസ്ഥകളിലാണ് മൃഗങ്ങള്‍. തൃശൂര്‍ മൃഗശാലയിലെ കടുവ, കാട്ടുപോത്ത്, ചീങ്കണ്ണികള്‍, സിംഹവാലന്‍ കുരങ്ങുകള്‍ ഉള്‍പ്പെടെ330 മൃഗങ്ങളെ പാര്ക്കിലേയ്ക്കു മാറ്റി. ജിറാഫ് ഉള്‍പ്പെടെയുള്ള വിദേശ മൃഗങ്ങളെ കൊണ്ടുവരാന്‍ നാലു കോടി രൂപ അഡ്വാന്‍സ് നല്‍കി.