padmaja-thrissur-election

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന്‍റെ താല്‍പര്യപ്രകാരം സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിച്ചു. മറ്റു സീറ്റുകളില്‍ മല്‍സരിക്കാന്‍ സന്നദ്ധയാണെങ്കിലും സഹോദരന്‍ കെ മുരളീധരനെതിരെ മല്‍സരിക്കില്ലെന്നും പത്മജ വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും പോരാട്ടത്തിന് ഒരുങ്ങാന്‍ നേതൃത്വം സൂചന നല്‍കിയതായി പത്മജ വേണുഗോപാല്‍. തൃശൂരില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്ന് അറിയിച്ചു. മല്‍സരിക്കാന്‍ സുരേഷ് ഗോപിയും ആവശ്യപ്പെട്ടു. താന്‍ മല്‍സരിക്കുകയാണെങ്കില്‍ തൃശൂരിനായി താല്‍പര്യപ്പെടില്ലെന്ന് എം.ടി രമേശ് അറിയിച്ചതായും പത്മജ.  

ബിജെപിയില്‍ എത്തിയപ്പോള്‍ പദവികള്‍ നല്‍കാന്‍ നേതൃത്വം തയ്യാറായിരുന്നു. മനസിലുള്ളത് മുഴുവന്‍ പുറത്തുപറയരുതെന്നും സുരേഷ് ഗോപി രാഷ്ട്രീയം പഠിച്ചുവരുന്നതേ ഉള്ളൂവെന്നും സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് പത്മജ പ്രതികരിച്ചു. 

ENGLISH SUMMARY:

Padmaja Venugopal has stated that the BJP state leadership, following the national leadership's interest, has green-lit her candidacy for the upcoming Assembly elections.