രാജ്യാന്തര നാടകോത്സവത്തിൽ വ്യത്യസ്ത അവതരണം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച നാടകമായി മാറി വൗ. മനുഷ്യ പരിണാമത്തിന്റെ കഥ പറഞ്ഞ സ്ലൊവാക്യൻ നാടകം ഒരു ഒന്നൊന്നര ദൃശ്യവിരുന്നാണ് ഒരുക്കിയത്.
പേരിനോട് 100% കൂറു പുലർത്തിയ നാടകം, കണ്ടിറങ്ങിയവർ വൗ എന്ന് പറഞ്ഞു പോകും. ദൃശ്യവിസ്മയവും ശബ്ദാവിഷ്കാരവും കൂടുകൂട്ടിയ നാടകത്തിൽ നമ്മളും ചെന്നു പെടുന്ന ഒരു കഥ പറച്ചിലാണ് ഈ നാടകം. സംഭാഷണങ്ങളെക്കാൾ അഭിനേതാക്കളുടെ മുഖഭാവങ്ങൾ കൊണ്ടും ചലനങ്ങൾ കൊണ്ടും സംഗീതങ്ങളാലും നാടകം കഥ പറഞ്ഞു. ലോക പരിണാമത്തിൻ്റെയും മനുഷ്യ ജീവിതത്തിൻ്റെയും ഇരുണ്ട തലങ്ങളുടെ തുറന്നുകാട്ടലാണിത്. പ്രകൃതിയും മനുഷ്യനും നൂലിഴകൾ പോലെ ബന്ധിച്ചുകിടക്കുന്ന ഈ ലോകത്ത് മനുഷ്യചെയ്തികളിൽ നിന്നുടലെടുക്കുന്ന പ്രക്ഷോഭങ്ങളും പാരിസ്ഥിതിക തകർച്ചയും wow പ്രമേയമാക്കി
പരമ്പരാഗത രീതിയിൽ നിന്നും മാറി ഡിജിറ്റൽ യുഗത്തിലെ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നാടകം പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്