thrissur

TOPICS COVERED

തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ വീണ്ടും കോണ്‍ഗ്രസ്-ബി.ജെ.പി സഖ്യം. കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിച്ച മിനിമോള്‍ ടീച്ചര്‍ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. അംഗങ്ങളുടെ പിന്തുണ വന്നതോടെ വോട്ടുകള്‍ തുല്യമായി. നറുക്കെടുപ്പിലായിരുന്നു വിജയം.

മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസിന്‍റെ എട്ട് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. സ്വതന്ത്രയായി ജയിച്ചയാളെ കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണച്ചു. നേരത്തെ വൈസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം പിന്നീട് രാജിവച്ചു. ഈ ഒഴിവിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നു. നാലു ബി.ജെ.പി. അംഗങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്കു വോട്ടു ചെയ്തു. ബി.ജെ.പി. , കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് സി.പി.എം. രംഗത്തെത്തി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിനാല്‍ മിനിമോള്‍ ടീച്ചറെ പിന്തുണച്ചുവെന്ന് ബി.ജെ.പി. വ്യക്തമാക്കി. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീകരിച്ചില്ല. വൈസ് പ്രസിഡന്‍റ് സ്ഥാനം ഉടന്‍ രാജിവയ്ക്കാനാണ് സാധ്യത. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞാണ് മറ്റത്തൂരില്‍ വേറിട്ട വഴി അംഗങ്ങള്‍ സ്വീകരിച്ചത്. 

ENGLISH SUMMARY:

Mathilathur Panchayat Alliance sees a renewed Congress-BJP alliance, with a Congress candidate elected as Vice President with BJP support. This unexpected partnership in Kerala politics has led to a tie in votes, with a draw deciding the winner.