vijeesh

TOPICS COVERED

രാജ്യാന്തര നാടകോത്സവത്തിൽ മരിക്കാത്ത ഓർമ്മകളായി കെവി വിജേഷിന്റെ നാടക ചിത്രങ്ങളുടെ പ്രദർശനം. അദ്ദേഹം വരച്ച 22 നാടക ചിത്രങ്ങളാണ് ഇറ്റ് ഫോക്കിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

അരങ്ങിൽ തിരശ്ശീല വീണാലും ചിലരുടെ മുഖങ്ങൾ മനസ്സിൽ നിലനിൽക്കും. അങ്ങനെ നാടകപ്രേമികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയ പ്രതിഭയായിരുന്നു കെ വി വിജേഷ്. ഇറ്റ്ഫോക്കിൽ ചിത്രപ്രദർശനം നടത്തുക എന്നത് വിജേഷിന്റെ ഏറെ നാളത്തെ സ്വപ്നമായിരുന്നു. ആഗ്രഹം പൂർത്തിയായെങ്കിലും അത് കാണാനാകാതെ കഴിഞ്ഞദിവസം അദ്ദേഹം മരണപ്പെട്ടു. വിജേഷ് വരച്ച 22 ചിത്രങ്ങളാണ് ഇറ്റ്ഫോക്കില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ഈ ഭൂമിയുടെ പേരാണ് നാടകം എന്ന് തന്റെ വരികളിലൂടെ ലോകത്തോട് പറഞ്ഞ വിജേഷ് മറ്റൊരു നാടകകോത്സവത്തിന് തൊട്ട് മുന്‍പ് വിടപറഞ്ഞു. ഇവിടെ എവിടെ ഒക്കെയോ ഇരുന്ന് വിജേഷും നാടകം കാണും , ഈ മരത്തണലിൽ ഇരുന്ന് കാഴ്ചകൾ വരയും. രംഗബോധമില്ലാത്ത കോമാളിയോട് മരണത്തോട് സൊറ പറഞ്ഞ് ചിരിക്കും

ENGLISH SUMMARY:

KV Vijeesh's theatre paintings are being exhibited at the International Theatre Festival of Kerala (ITFOK) as a memorial. His collection of 22 theatre paintings captures the essence of his artistic vision and serves as a tribute to his legacy following his recent passing.