bougn

ബൊഗെയ്ൻവില്ലയുടെ 500 ലേറെ ഇനങ്ങളുമായി തൃശൂരിൽ ഒരു നഴ്സറി. ഇപ്പോൾ ഈ കടലാസ് പൂ കാണാനും വാങ്ങാനും ആയി ഒട്ടേറെ ആളുകളാണ് എത്തുന്നത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയിൽ ചൂണ്ടലിൽ എത്തുമ്പോൾ പലരുടെയും ശ്രദ്ധ ഉടക്കിയിട്ടുള്ള കാഴ്ച്ച.  ആ വർണ്ണ കാഴ്ച്ചയിലേക്ക്..

ഇലകൾ പൂക്കളായി മാറുന്ന ബൊഗെയ്ൻവില്ല പൂത്തുലയുമ്പോൾ നിറങ്ങളുടെ വസന്തമാണ് തളിരിടുന്നത്. മൂന്നരയേക്കറിൽ കണ്ണിനെ കാന്തം പോലെ ആകർഷിപ്പിക്കുന്ന ബൊഗെയ്ൻവില്ല പൂപ്പാടം. 500 ലേറ വ്യത്യസ്ത ഇനം ബൊഗെയ്ൻവില്ലകളുണ്ട് ഈ നഴ്സറിയിൽ. കാലങ്ങളോളം വിദേശത്തായിരുന്ന ഡയസ് ജേക്കബും, പ്രിയ ഡയസും നാട്ടിലെത്തിയപ്പോൾ ടൈംപാസിന് തുടങ്ങിയതാണിത്. പിന്നീട് പാഷനായി.

വിയറ്റ്നാം, സിംഗപ്പൂർ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ചെടികൾ എത്തിക്കുന്നത്. ഏജൻ്റുമാരിൽ നിന്ന് നഴ്സറിയിലേക്ക് വാങ്ങിക്കുന്ന ഈ ബൊഗെയ്ൻവില്ലകൾ ഗ്രാഫ്റ്റ് ചെയ്ത് കൂടുതൽ ചെടികൾ ഉണ്ടാക്കും. മഴക്കാലത്ത് പച്ച വിരിഞ്ഞു നിൽക്കുന്ന ഈ കടലാസ് ചെടികൾ വേനൽ ആയാൽ നിറങ്ങളുടെ മായാജാലം സൃഷ്ടിക്കും.  

ENGLISH SUMMARY:

Bougainvillea nursery in Thrissur offers a stunning collection of over 500 varieties. This vibrant nursery attracts many visitors eager to admire and purchase these beautiful paper flowers.