പാലക്കാട്ടെ സുരേന്ദ്രനും ആനന്ദിക്കും പാമ്പുപിടിത്തം ഒരു കപ്പിള്‍ ഗോളാണ്. ദമ്പതികളായ ഇരുവരും രക്ഷിച്ച പാമ്പുകളുടെ എണ്ണം 300 ലധികം വരും. ഭര്‍ത്താവിന്‍റെ സന്ദേശം കണ്ട് മനസിലാക്കി കൂടെകൂടിയ ആനന്ദിയും ഇന്ന് മികച്ച സ്നേക്ക് റെസ്‌ക്യൂവറാണ്. നാട്ടുകാര്‍ക്ക് ഏറ്റവും ആശ്വാസകരമായ ദമ്പതികളുടെ പാമ്പ് പിടിത്ത വിശേഷം...
വാദ്യകലാകാരനാണ് കോങ്ങാട് കേരളശേരിയിലെ സുരേന്ദ്രന്‍, ഹോംനഴ്‌സാണ് ആനന്ദി. വ്യത്യസ്‌ത മേഖലകളിലാണ് അഭിരുചിയെങ്കിലും പാമ്പുപിടിത്തത്തില്‍ രണ്ടുപേര്‍ക്കും ഒരേ വൈബാണ്.
പാമ്പുകളെ കൊല്ലരുതെന്നും സംരക്ഷിച്ചാലേ നിലനില്‍പ്പൊള്ളൂെവെന്നുമാണ് സുരേന്ദ്രന്‍റെ സന്ദേശം. ഈ സന്ദേശം കരുതി ദൗത്യം തുടങ്ങിയിട്ട് കാലങ്ങളായി. ആദ്യം ഒറ്റക്ക്. സുരേന്ദ്രന്‍റെ ഇഷ്‌ടം കണ്ട് മാസങ്ങള്‍ക്ക് മുമ്പ് ആനന്ദിയും കൂടെ കൂടി. ഇപ്പോള്‍ ഫാമിലി മാറ്റര്‍
300 ഓളം പാമ്പുകളെ സുരേന്ദ്രന്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. മുട്ടകള്‍ വിരിയിക്കാറുണ്ട്. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനന്ദിയും സുരേന്ദ്രനും ദൗത്യത്തിനെത്തും. ഒരേ സമയം നാട്ടുകാര്‍ക്കും ജീവികള്‍ക്കും ആശ്വാസമാകും. വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റുണ്ട് സുരേന്ദ്രന്. ഇനിയും ഒരുപാട് പാമ്പുകളെ രക്ഷപ്പെടുത്തി അവരുടെ ലോകത്തേക്ക് അയക്കണം. അതാണ് ഇരുവരുടെയും ആഗ്രഹം. ഒപ്പം ഏറ്റവും പ്രിയപ്പെട്ട കാര്യം പ്രിയപ്പെട്ട മനുഷ്യനൊപ്പം ചെയ്യുന്ന ത്രില്ലും.