പുതിയ വീടിന്‍റെ അടുക്കളയില്‍ പാലുകാച്ചിലിനു മുമ്പ് തേപ്പുപണിക്കാരന്‍ തൂങ്ങിമരിച്ചു. തൃശൂര്‍ വെളിയന്നൂരിലാണ് വീട്ടുടമയെ തേപ്പുപ്പണിക്കാരന്‍ പ്രതിസന്ധിയിലാക്കിയത്.
തൃശൂര്‍ വെളിയന്നൂരില്‍ രണ്ടായിരം സ്ക്വര്‍ ഫീറ്റിന്‍റെ വീട് പണിതതായിരുന്നു പ്രവാസി മലയാളി. നിര്‍മാണം അവസാനഘട്ടത്തിലാണ്. തേപ്പു പണി കഴിഞ്ഞു. ഒരു മാസം കൂടി കഴിഞ്ഞാല്‍ വീട്ടില്‍ പാലുകാച്ചി താമസം തുടങ്ങാം. പുതുവര്‍ഷത്തില്‍ പാലുകാച്ചാനായിരുന്നു പദ്ധതി. ഇതിനിടെയാണ്, വീടിന്‍റെ തേപ്പുപണിക്കാരന്‍ തൂങ്ങിമരിച്ചത്. അതും അടുക്കളയില്‍. തൃശൂര്‍ താണിക്കുടം സ്വദേശി സുധീറാണ് മരിച്ചത്. നാല്‍പത്തിയേഴു വയസായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണം. വാടക വീടൊഴിയാന്‍ കുടുംബാംഗങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, പണി സ്ഥലത്തുവന്ന് തൂങ്ങിമരിച്ചത്.
ഈസ്റ്റ് പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള വീട്ടുടമയെ വിവരമറിയിച്ചു.