കുട്ടികളുടെ പേരുകള്‍ വെള്ളാരംകല്ലുകളില്‍ എഴുതി ആ കല്ലുകള്‍വച്ചൊരു നെഹ്റുചിത്രം ഒരുക്കി. തൃശൂര്‍ ഐ.ഇ.എസ്.വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടേതാണ് ഈ വേറിട്ട ശ്രമം.
ഐ.ഇ.എസ്. സ്കൂളിലെ 1790 വിദ്യാര്‍ഥികളുടെ പേരുകളുണ്ട് ഈ നെഹ്റു മുഖചിത്രത്തില്‍. വെള്ളാരം കല്ലുക്കൊണ്ടാണ് ഇതു ഒരുക്കിയത്. ഐ.ഇ.എസ്. ജോയിന്‍റ് സെക്രട്ടറി സി.എ.ജിനിയുടേതാണ് ആശയം. ആര്‍ട് അധ്യാപകന്‍ കെ.ഒ.ജോഷിയാണ് ചിത്രം ആദ്യം വരച്ചത്. ശിശുദിനം പ്രമാണിച്ചാണ് വേറിട്ട ശ്രമം.
ENGLISH SUMMARY:
Nehru portrait crafted with pebbles showcasing children's names is a unique art project. Students from IES School in Thrissur created this special portrait to commemorate Children's Day.