തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ളാറ്റ് കെട്ടിടത്തില്‍ കൂറ്റന്‍ ചില്ലുകള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. ഗ്ലാസുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പു ഫ്രെയിമുകള്‍ മോഷ്ടിച്ചു. കെട്ടിടത്തിന്‍റെ വളപ്പില്‍ മരങ്ങള്‍ അനധികൃതമായി മുറിച്ചു കടത്തിയെന്നും നാട്ടുകാര്‍ പറയുന്നു.
വടക്കാഞ്ചേരി ചരല്‍പ്പറമ്പിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് കെട്ടിടങ്ങള്‍ വിവാദങ്ങള്‍മൂലം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കെട്ടിടത്തിലെ ചില്ലുകളാണ് അജ്ഞാതര്‍ തകര്‍ത്തത്. ചില്ലുകള്‍ ഉറപ്പിച്ചിരുന്ന ഇരുമ്പു ഫ്രെയിമുകളും കവര്‍ന്നു. ഏറെ കുടുംബങ്ങള്‍ക്ക് അത്താണിയാകേണ്ട ഫ്ളാറ്റ് സമുച്ചയമായിരുന്നു ഇത്. വിദേശ സ്പോണ്‍സര്‍ഷിപ്പിലായിരുന്നു ഫ്ളാറ്റ് നിര്‍മിച്ചത്. സ്വപ്ന നായര്‍ ഉള്‍പ്പെട്ട വിവാദത്തിനു ശേഷമാണ് പണി മുടങ്ങിയത്. ഇതിനിടെ, ഈ വളപ്പില്‍ നിന്ന് വന്‍ മരക്കൊള്ള നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം. ഫ്ളാറ്റുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.