സൂപ്പർ ലീഗ് കേരളയ്‌ക്ക് തൃശൂർ വേദിയാകുന്നത് തടയാനുള്ള നീക്കത്തിനെതിരെ പ്രതിഷേധ സംഗമം. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ ആണ് കോർപറേഷന് മുന്നിൽ സംഗമം നടന്നത്. ഫുട്ബോൾ തകർക്കാനുള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നതെന്നും തൃശൂർ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്റ്റേഡിയം തന്നെ ആക്കണമെന്നും ജോപോൾ അഞ്ചേരി മനോരമ ന്യൂസിനോട് പറഞ്ഞു
കോർപ്പറേഷൻ ഫുട്ബോൾ സ്റ്റേഡിയം തകർക്കാനുള്ള നീക്കം ചെറുക്കുക, സൂപ്പർ ലീഗ് കേരള തൃശൂരിലേക്ക് വരുന്നതിനെ തടയുന്ന ശക്തികളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധ സംഗമം നടത്തിയത്. ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ നടന്ന പരിപാടിയിൽ ഫുട്ബോൾ താരങ്ങളും പരിശീലകരും പങ്കെടുത്തു. തൃശൂർ മാജിക് എഫ്സിക്ക് ഗ്രൗണ്ട് ആരും വിൽക്കുന്നില്ലെന്നും എല്ലാം കോർപ്പറേഷന്റെ കീഴിലാണ് നടക്കുന്നതെന്നും തൃശൂർ മാജിക് എഫ്സിയുടെ ഹോം ഗ്രൗണ്ട് കോർപ്പറേഷൻ സ്റ്റേഡിയം തന്നെ ആക്കണമെന്നും ജോ പോൽ അഞ്ചേരി മനോരമ ന്യൂസിനോട് പറഞ്ഞു.
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയം അഞ്ചുവര്‍ഷത്തേക്ക് സ്വകാര്യ ഫുട്ബോള്‍ ക്ലബിന് വിട്ടുകൊടുത്താൽ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിന് തടസ്സമാകുംമെന്ന് അത്ലറ്റിക്സ് പരിശീലകർ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കായികതാരങ്ങളുടെയും യോഗം വിളിച്ച് ചർച്ച ചെയ്ത തീരുമാനിക്കാനാണ് കൗൺസിൽ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്.