തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം ഒക്ടോബർ 28 ന്. ആദ്യത്തെ രണ്ടു മാസം പ്രവേശനം മുൻകൂട്ടി ബുക് ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തും.
363 ഏക്കർ . 24 ആവാസ ഇടങ്ങൾ. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ തുറക്കുന്നത്. ഒരു ദിവസം മുഴുവൻ ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകൾ. ജനുവരി മാസത്തോടെ എല്ലാവർക്കും പ്രവേശനം. ഒക്ടോബർ 28 നു ശേഷം രണ്ടു മാസം ട്രയൽ റണ്ണിന്റേതു കൂടിയാണ്. അടുത്ത വേനലവധി കുട്ടികൾക്ക് ഇവിടെ ആഘോഷമാക്കാം.