തൃശൂര്‍ ചേലക്കര കോണ്‍ഗ്രസില്‍ ബ്ലോക്ക് പ്രസിഡന്‍റ് പദവിയെ ചൊല്ലി തമ്മിലടി രൂക്ഷം. പി.കെ. മുരളീധരനെ ബ്ലോക്ക് പ്രസിഡന്‍റാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ചേലക്കര കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയാണ് കലഹം. പി.കെ.മുരളീധരനെ ബ്ലോക്ക് പ്രസിഡന്‍റാക്കരുതെന്ന് ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍. മുപ്പതു വര്‍ഷമായി യു.ഡി.എഫ് സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കൂട്ടുനിന്നവരെ നേതാവായി അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചേലക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താകുമെന്നും പോസ്റ്ററുകളിലുണ്ട്. ഗ്രൂപ്പ് പോര് മുറുകിയതോടെ ചേലക്കര സീറ്റില്‍ കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുകയാണ്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.