തൃശൂര്‍ നാട്ടിക ബീച്ചില്‍ മല്‍സ്യതൊഴിലാളികള്‍ സംരക്ഷിച്ചിരുന്ന നൂറിലേറെ കടലാമക്കുഞ്ഞുങ്ങളെ കടലിലേയ്ക്കു തിരിച്ചുവിട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. 

നാല്‍പത്തിയെട്ടു ദിവസം മുമ്പാണ് മല്‍സ്യതൊഴിലാളികള്‍ കടലാമയിട്ട മുട്ടയ്ക്കു വലക്കെട്ടി സംരക്ഷണം ഒരുക്കിയത്. നാട്ടിക ബീച്ചില്‍ ഒന്നരമാസത്തിനു ശേഷം മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവന്നു. നൂറിലധികം കടലാമക്കുഞ്ഞുങ്ങള്‍. പെട്ടിയില്‍ കടല്‍വെള്ളം നിറച്ച് കടലാമക്കുഞ്ഞുങ്ങളെ അതിലിട്ടു. നായ്ക്കളുടെ ശല്യമുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പാലിച്ചിരുന്നു. ചൂരലാമ വിഭാഗത്തില്‍പ്പെട്ടതാണിവ. 

നാട്ടിക ബീച്ചില്‍ ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. നേരത്തെ കടലാമകള്‍ മുട്ടയിടാറുണ്ടെങ്കിലും ഇങ്ങനെ സംരക്ഷണം ഒരുക്കാന്‍ കഴിയാറില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി മേല്‍നോട്ടത്തിലായിരുന്നു മല്‍സ്യതൊഴിലാളികള്‍ ഇവയെ സംരക്ഷിച്ചത്.

ENGLISH SUMMARY:

Sea turtle hatchlings were released into the sea after being protected by fishermen at Natika beach in Thrissur. This heartwarming event, overseen by forest department officials, highlights community involvement in marine conservation.