കലാമണ്ഡലത്തില്‍ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി വാങ്ങിയ മുട്ടയ്ക്ക് ഒന്നിന് എട്ടേക്കാല്‍ രൂപ. ആറര രൂപയ്ക്കു പൊതുവിപണയിയില്‍ കിട്ടുന്ന മുട്ടയ്ക്കാണ് ഈ നിരക്ക്. അടുക്കള സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു.
കലാമണ്ഡലത്തിലെ ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്കായി അടുക്കളയിലേയ്ക്കു സാധനങ്ങള്‍ വാങ്ങിയതിന്‍റെ ബില്ലാണിത്. പഴയന്നൂരിലെ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ബില്ല്. ഇതു പരിശോധിക്കുമ്പോള്‍ കോഴിമുട്ട തൊട്ട് ചേമ്പ് വരെ സകല സാധനങ്ങള്‍ക്കും പൊതുവിപണിയേക്കാള്‍ വില. മൂന്നു വര്‍ഷമായി ഈ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വിജിലന്‍സിന് കലകാരന്‍ കെ.പി.വിപിന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ബില്ലിന്‍റെ പണം കൈമാറിയിട്ടില്ലെന്നാണ് കലാമണ്ഡലം റജിസ്ട്രാര്‍ പറയുന്നത്. അതുക്കൊണ്ടുതന്നെ സാമ്പത്തിക നഷ്ടം വന്നിട്ടില്ല. ക്രമക്കേടിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് റജിസ്ട്രാറും പറഞ്ഞു.
വാങ്ങിയ സാധനങ്ങളില്‍ ഭൂരിഭാഗത്തിനും കൂടുതല്‍ വില നല്‍കിയതായാണ് വിവരാവകാശ രേഖ പറയുന്നത്. പ്രതിമാസം രണ്ടു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് സംശയം. വിജിലന്‍സ് അന്വേഷണം വരുന്നതോടെ ആരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാകും