അറുപതു വർഷമായി നെൽപാടത്ത് നിലനിന്നിരുന്ന തർക്കം പറഞ്ഞു തീർത്തു. തൃശൂർ അന്തിക്കാട് ശ്രീരാമൻചിറ പാടശേഖരത്തിൽ നെൽകൃഷിയിൽ ഇനി നുറുമേനി വിളയും.
തൃശൂർ പെരിങ്ങോട്ടുകര, അന്തിക്കാട് മേഖലയിൽ 90 ഏക്കറിൽ ഇനി നെൽകൃഷി വിളവെടുക്കാം. വിത്തിറക്കി കഴിഞ്ഞു.
പാരമ്പര്യ നെൽകർഷകരും ശ്രീരാമൻ ചിറ സംരക്ഷണ സമിതിയും തമ്മിൽ തർക്കം നിലനിന്നിരുന്നു. സർക്കാർ സംവിധാനങ്ങളും കോടതികളും ഇടപ്പെട്ടിട്ടും തർക്കം തീർന്നില്ല. സി.പി ട്രസ്റ്റ് രക്ഷാധികാരി സി.പി. സാലിഹിന്റെ നേതൃത്വത്തിൽ സർവകക്ഷി ചർച്ച ഫലം കണ്ടു. വെള്ളം തുറന്ന് വിടുന്നതായിരുന്നു തർക്ക കാരണം. കൃഷിയെ സഹായിക്കും വിധം പാടത്ത് വെള്ളം തുറന്നു വിടും. ജൈവ കൃഷിയാണ് 90 ഏക്കർ പാടത്ത് നടത്തുന്നത് .