തൃശൂര്‍ രാമവര്‍മപുരത്ത് കളിസ്ഥലം സംഗീത കോളജിന് നല്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. പ്രദേശത്ത് വേറെ കളിസ്ഥലം ഇല്ലെന്നും മൈതാനം വിട്ടുകൊടുക്കില്ലെന്നും നാട്ടുകാര്‍.
രാമവര്‍മ്മപുരത്തെ ഒരോ യുവാക്കളും ക്രിക്കറ്റും ഫുട്ബോളും കളിച്ചു കൊണ്ടിരുന്ന മൈതാനമാണിത്. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാടുകേറി ആകെ നാശമായ നിലയിലാണിപ്പോള്‍. രാമവര്‍മപുരം സര്‍ക്കാര്‍ സ്കൂളിന്‍റെ കൈവശമുള്ള മൈതാനം എസ്.ആര്‍.വി സംഗീത കോളജിന് നല്‍കി റവന്യു വകുപ്പ് ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് യുവാക്കള്‍ക്കും നാട്ടുകാര്‍ക്കും മൈതാനം ഉപയോഗിക്കാന്‍ പറ്റാതായി. ഒന്നരമാസത്തിന് മുന്‍പ് ഇവിടെ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ പെലീസ് സ്ഥലത്ത് നിന്ന് നീക്കി. ഇപ്പോള്‍ നാട്ടിലെ കുട്ടികള്‍ക്ക് മൈതാനമില്ല.
ഈ മൈതാനത്തോട് ചേര്‍ന്ന് റവന്യൂ വകുപ്പിന്‍റെ 10 ഏക്കറിലധികം സ്ഥലം വെറുതെ കിടക്കുന്നുണ്ട്. അത് ഉപയോഗിച്ചൂടെ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കി.