അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. സോളർ വേലിയുടെ നിർമ്മാണം നാലുമാസം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പണി കഴിഞ്ഞത് ആകെ 6 കിലോമീറ്റർ മാത്രം പൂർത്തിയാക്കാൻ ഇനിയും എട്ട് കിലോമീറ്റർ കൂടി. ദുരിതത്തിലായി നാട്ടുകാർ.
രാവിലെ എട്ടു മണിക്കുള്ള കാഴ്ചയാണിത്, ഒരു കൂട്ടം ആനകൾ ജനവാസ മേഖലയിലൂടെ റോഡ് മുറിച്ച് കടന്നുപോകുന്നു. എല്ലാദിവസവും ഇതുതന്നെയാണ് അവസ്ഥ. 14 കോടി രൂപ മുടക്കി അതിരപ്പിള്ളി പഞ്ചായത്തിൽ ഫെബ്രുവരി 28ന് ഫെൻസിങ് ആരംഭിച്ചു. എന്നാൽ ഇത്രമാസം കഴിഞ്ഞിട്ടും ഇതുവരെ ആറ് കിലോമീറ്റർ മാത്രമാണ് സോളാർ വേലി ഇട്ടിട്ടുള്ളത്. ബാക്കി 8 കിലോമീറ്റർ സ്ഥലത്തെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. ഉള്ള സ്ഥലത്തെ അവസ്ഥ അതിലും കഷ്ടം.
വനംവകുപ്പ് മരങ്ങൾ മുറിച്ചു മാറ്റാത്തതാണ് സോളാർ വേലി സ്ഥാപിക്കുന്നതിന് വിലങ്ങുതടിയായി ഇരിക്കുന്നത്. പണി പൂർത്തീകരിച്ച സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണ് പലതും തകർന്ന നിലയിലും. അഞ്ചു മീറ്റർ പരിധിയിലെ മരങ്ങൾ മുറിച്ചുമാറ്റിയാൽ മാത്രമാണ് ഫെൻസിംഗ് കൊണ്ട് എന്തെങ്കിലും ഉപകാരം ഉള്ളു. കാട്ടാന ആക്രമണത്തിൽ ആരെങ്കിലും മരിച്ചതിനു ശേഷം ലക്ഷങ്ങൾ കൊടുക്കുന്നതിലും നല്ലത് സുരക്ഷാ സംവിധാനങ്ങൾ അതിനുമുമ്പ് തന്നെ ഉറപ്പാക്കുന്നതാണ്.