നാട് ഒരുമിച്ചപ്പോൾ ഒരു ആശുപത്രി പിറവിയെടുത്തു. സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഈ കഥ നടന്നത് മ്മ്ടെ തൃശൂരാണ്. കാണാം ആ ആശുപത്രിയുടെ കഥ.
തൃശൂർ കരിക്കാടുള്ള ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നവും കഠിനാധ്വാനവും ആണ് ഈ കാണുന്നത്. അതെ ഇതാണ് അവരുടെ ആശുപത്രി. ചെറുതാണെങ്കിലും വലിയ പ്രതീക്ഷയിൽ സ്നേഹംകൊണ്ട് തറയിട്ട് കൂട്ടായ്മയിൽ മേൽക്കൂര കെട്ടി പണിതതാണ് ഈ കേന്ദ്രം. ഈ ഗ്രാമത്തിലെ നാട്ടുകാർ വർഷങ്ങളായി ആശ്രയിച്ചിരുന്നത് കിലോമീറ്റർ അകലെയുള്ള തിപ്പിലശേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തെയായിരുന്നു. ബസ് അധികമില്ലാത്തതിനാൽ 300 രൂപയോളം കൊടുത്തായിരുന്നു അങ്ങോട്ട് പോയിരുന്നത്. കരിക്കാട് ആരോഗ്യകേന്ദ്രം ഉണ്ടായിരുന്നെങ്കിലും വേണ്ട രീതിയിലുള്ള സൗകര്യമില്ലായിരുന്നു. അങ്ങനെ നാട്ടുകാർ ഒത്തുകൂടി ഒരു ജനകീയ കൂട്ടായ്മ ഉരുത്തിരിഞ്ഞു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം.
മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു വായന മുറിയും ഇവിടെയുണ്ട്. ഇപ്പോൾ ഓർമ്മ വരുന്നത് ഒരു പഴഞ്ചൊല്ലാണ്. ഒത്തുപിടിച്ചാൽ മലയും പോരും. അതെ ഒരു നാട് ഒന്നിച്ചപ്പോൾ കണ്ടത് ഒരു ആശുപത്രിയാണ്.