ചാലക്കുടി അടിപ്പാതയില്‍ ഗതാഗത കുരുക്കില്‍ ശ്വാസംമുട്ടി വാഹനങ്ങള്‍. അടിപ്പാതയ്ക്കു സമീപം സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടാത്തതാണ് കാരണം. റോഡിനുള്ള ഭൂമി ഏറ്റെടുക്കാത്തതില്‍ എല്‍.ഡി.എഫും, യു.ഡി.എഫും തമ്മില്‍ രാഷ്ട്രീയ പോര് മുറുകി.
ചാലക്കുടി നഗരസഭയിലെ എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ അടിപ്പാതയില്‍ കുത്തിയിരുന്നു. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ യു.ഡി.എഫ്. ഭരിക്കുന്ന നഗരസഭ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. അടിപ്പാതയുടെ അരികിലായി സര്‍ക്കാര്‍ ഭൂമിയുണ്ട്. ഇതേറ്റെടുത്താല്‍ റോഡിന്‍റെ വീതി കൂട്ടാം. റവന്യൂ, ഇറിഗേഷന്‍ വകുപ്പുകള്‍ക്ക് ഭൂമി നല്‍കാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഇടതു കൗണ്‍സിലര്‍മാരുടെ പക്ഷം.
അടിപ്പാതയുടെ പിതൃത്വമാണ് യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടുന്നത്. അടിപ്പാതയുടെ നിര്‍മാണോദ്ഘാടനം സമാന്തരമായി നടത്തിയ എല്‍.ഡി.എഫ്. ഭൂമി ഏറ്റെടുക്കല്‍ ഇതേവരെ മിണ്ടിയിട്ടില്ലെന്ന് നഗരസഭ അധ്യക്ഷന്‍ പറയുന്നു.
അടിപ്പാത വന്നാല്‍ സകല പ്രശ്നങ്ങളും തീരുമെന്നായിരുന്നു ചാലക്കുടിക്കാരുടെ പ്രതീക്ഷ. പക്ഷേ, അടിപ്പാതയില്‍ കുരുക്ക് മുറുകിയെന്നു മാത്രം.