ചാലക്കുടി പുഴയിലേക്ക് തോന്നുംപോലെ വെള്ളം തുറന്നുവിടുന്ന തമിഴ്നാട് ഷോളയാര്‍ അധികൃര്‍ക്ക് എതിരെ പ്രക്ഷോഭം. ചാലക്കുടി പുഴ സംരക്ഷണ സമിതിയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. 

തമിഴ്നാട് ഷോളയാര്‍, പറമ്പിക്കുളം ഡാമുകളില്‍ നൂറു ശതമാനം വെള്ളമായ ശേഷമാണ് വെള്ളം വിടുന്നത്. അതും തോന്നുംപോലെ. റൂള്‍കര്‍വ് പാലിക്കാറില്ല.  ഈ രണ്ടു ഡാമുകളില്‍ നിന്നും കേരള ഷോളയാറില്‍ നിന്നും പെരിങ്ങല്‍ക്കുത്തില്‍ നിന്നും വെള്ളം വരുമ്പോള്‍ ചാലക്കുടി പുഴയില്‍ പ്രളയമാകും. ഇതൊഴിവാക്കാന്‍ തമിഴ്നാട് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനായിരുന്നു ഈ പ്രതിഷേധം. നിയമപരമായി കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും ആവശ്യം.

ഇനിയും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ചാലക്കുടിയിലെ ജനങ്ങളുടെ നെഞ്ചിടിപ്പ് കൂടുതലാണ്. ഇതു തിരിച്ചറിഞ്ഞാണ് പ്രതിഷേധവുമായി ചാലക്കുടി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ഇറങ്ങിയത്. 

ENGLISH SUMMARY:

The Chalakudy River Protection Committee staged a protest against Tamil Nadu’s Sholayar dam authorities for releasing water arbitrarily, ignoring rule curve guidelines.