തെരുവുനായ ആക്രമണത്തിൽ പ്രതിഷേധിച്ച് ചാലക്കുടി നഗരസഭയിലേക്ക് എൽഡിഎഫ് പ്രവർത്തകർ നടത്തിയ മാർച്ചിനിടെ സംഘർഷം.നഗരസഭയുടെ പൂട്ടിയിട്ട ഗേറ്റ് തള്ളി തുറന്ന് ഓഫിസിലേക്ക് ഇരച്ചു കയറിയ എൽ.ഡി.എഫ് പ്രവർത്തകർ കസേരകളും ചെടിച്ചടികളും നശിപ്പിച്ചു.
ചാലക്കുടി നഗരസഭ പരിധിയിൽ 12 പേരെ തെരുവുനായ കടിച്ചിരുന്നു . തെരുവ് നായകളെ തുരത്താൻ നഗരസഭയ്ക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ പ്രതിഷേധം. ചെയർമാന്‍റെ ഓഫീസിലേക്ക് തള്ളി കയറിയ പ്രവർത്തകർ ചെയർമാനെ തിരെ മുദ്രവാക്യം വിളിച്ച് ഉപരോധിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു അക്രമം . മാർച്ച് നേരിടാൻ മതിയായ പൊലീസും ഉണ്ടായിരുന്നില്ല. 12 പേർ കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. പരാതി രൂക്ഷമായതോടെ പത്തു നായ്ക്കളെ നഗരസഭ പിടികൂടി .