kottayam-accident-death

TOPICS COVERED

കോട്ടയം പാമ്പാടിയിൽ വാഹനാപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസിനടിയിൽപ്പെട്ടാണ് സ്കൂട്ടറില്‍ യാത്രചെയ്തിരുന്ന സുഹൃത്തുക്കളായ വിദ്യാർഥിനികള്‍  മരിച്ചത്. പാമ്പാടി പൊത്തൻപുറം ബ്ലോസം വാലി ചൈൽഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഡയറക്ടർ ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്‍റെ മകൾ കൃപ മെറിൻ കുര്യൻ (24), മീനടം സ്വദേശി വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ്(25) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതിന് കെകെറോഡില്‍ പതിമൂന്നാം മൈലിൽ ആയിരുന്നു അപകടം. 

Also Read: സൈബര്‍ ആക്രമണം? ഇന്‍സ്റ്റ പേജ് പൂട്ടിച്ചു; ഇന്‍ഫ്ലുവന്‍സര്‍ ജീവനൊടുക്കി

കട്ടപ്പനയിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിനടിയില്‍പെട്ടാണ് അപകടമുണ്ടായത്. ഓസ്ട്രേലിയയിൽ എംഎസ്‍ഡബ്ലിയു പഠനം കഴിഞ്ഞ് നാട്ടിലെത്തിയ കൃപ ഉപരിപഠനത്തിന് പോകാനിരിക്കുകയായിരുന്നു. ഉപരിപഠനത്തിന് വിദേശത്ത് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ആഷ്‌ലിയും.  

സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ചു എന്നായിരുന്നു ആദ്യം   പുറത്തു വന്ന വിവരം. സിസിടിവി പ്രകാരം കോട്ടയത്തേക്ക് പോകുന്ന ബസിന്‍റെ എതിര്‍ദിശയിലായിരുന്നു യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍. മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നിലുണ്ടായ സ്കൂട്ടര്‍ യാത്രകര്‍ ബ്രേക്കിടുകയും തെന്നി ബസിനടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് സിസിടിവി പരിശോധിച്ച് പൊലീസ് നല്‍കുന്ന വിവരം. 

ENGLISH SUMMARY:

Two young women and close friends tragically lost their lives in a horrific road accident after falling under a private bus in Pampady, Kottayam. The victims, identified as Kripa Merin Kurian and Ashley Ann Thomas, were traveling on a scooter on the KK Road when the mishap occurred. Police investigations and CCTV footage revealed that the scooter skidded under the oncoming bus after braking abruptly to avoid a car in front. Both women had recently completed their education and were preparing for higher studies abroad.