haseena-death

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി സ്വദേശിനി ഹസീനയാണ് കഴിഞ്ഞ രാത്രി മരിച്ചത്. 

 

ചങ്ങനാശേരി പുതുപ്പറമ്പിൽ വീട്ടിൽ 49 വയസുള്ള ഹസീന കഴിഞ്ഞ മാസം18 നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ

ആദ്യം ചികിത്സയ്ക്ക് എത്തിയത്.  ഹെർണിയയുടെ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തി. മൂന്നു ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തെങ്കിലും  പിന്നീട് കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായി വീട്ടിലെത്തിയ ഹസീനയെ വീണ്ടും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 28ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നും ചികിത്സ പിഴവ് ഉണ്ടായെന്നുമാണ് പരാതി.  ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അണുബാധയിലാണ്  പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറയുന്നത്. 

ENGLISH SUMMARY:

Kottayam Medical College negligence is alleged following the death of a Changanassery resident. Relatives have filed a complaint with Gandhinagar police, citing a treatment error after a hernia surgery and subsequent infection.