mundakkai

TOPICS COVERED

കോട്ടയം മുണ്ടക്കയം ബൈപ്പാസ് റോഡിലെ പൈങ്ങന തോട്ടിൽ നിന്ന‌് നാഗവിഗ്രഹങ്ങളും പീഠങ്ങളും കണ്ടെത്തി. മീന്‍പിടിക്കാനിറങ്ങിയ യുവാവിനാണ് വിഗ്രഹങ്ങള്‍ ലഭിച്ചത്. പൊലീസ് വിഗ്രഹങ്ങളും പീഠങ്ങളും സുരക്ഷിതസ്ഥലത്തേക്ക് മാറ്റി.

രണ്ട് നാഗവിഗ്രഹങ്ങളും ഇവ പ്രതിഷ്ഠിക്കാൻ ഉപയോഗിക്കുന്ന നാല് പീഠങ്ങളുമാണ് മുണ്ടക്കയം ബൈപ്പാസ് റോഡിലെ പൈങ്ങന തോട്ടിൽ നിന്ന‌് കണ്ടെത്തിയത്.  മീൻ പിടിക്കാനെത്തിയ മടുക്ക സ്വദേശി ജിനേഷാണ് ഇവ കണ്ടത്. തോട്ടിൽ വല വീശുന്നതിനിടെയാണ് വിഗ്രഹങ്ങൾ കിടക്കുന്നത് ജിനേഷിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ വ്യാപാര സ്ഥാപനത്തിൽ അറിയിക്കുകയും, വ്യാപാരികൾ മുണ്ടക്കയം പൊലീസിലും ഗ്രാമപഞ്ചായത്തിലും വിവരം കൈമാറുകയുമായിരുന്നു. 

പൊലീസ് വിഗ്രഹങ്ങളും പീഠങ്ങളും സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ക്ഷേത്രങ്ങളിലോ സർപ്പക്കാവുകളിലോ ഉപയോഗിക്കുന്ന നാഗവിഗ്രഹങ്ങളാണ്. വെള്ളപ്പൊക്കത്തിൽ എവിടെ നിന്നെങ്കിലും ഒഴുകി വന്നതാണോ, അല്ലെങ്കില്‍ ക്ഷേത്രങ്ങൾ പുനരുദ്ധരിച്ചപ്പോൾ പഴയ വിഗ്രഹങ്ങൾ പുഴയില്‍ ഉപേക്ഷിച്ചതാണെയെന്ന് സംശയമുണ്ട്. വിഗ്രഹങ്ങൾ ആർഡിഒ കോടതിക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

ENGLISH SUMMARY: