കോട്ടയം വൈക്കത്ത് മലയാളി യൂട്യൂബറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയത്ത് യൂട്യൂബറെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെയാണ് പുളിഞ്ചുവട്ടിലെ വാടക വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'തംബുരു ക്വീൻഫിഷർ' എന്ന യൂട്യൂബ് ചാനലില്‍ മല്‍സബന്ധന വിഡിയോകള്‍ ചെയ്തിരുന്നു.
ഇന്നലെ വൈകിട്ടോടെ മകളാണ് തംബുരുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കു ടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭര്‍ത്താവുമായി അകന്നു കഴിയുന്ന തംബുരു മകള്‍ക്കൊപ്പമാണ് വാടക വീട്ടില്‍ താമസിച്ചിരുന്നത്. വൈകീട്ട് സ്കൂള്‍ കഴിഞ്ഞെത്തിയ മകളാണ് തംബുരുവിനെ മരിച്ച നിലയില്‍ കാണുന്നത്. വൈക്കം പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
ENGLISH SUMMARY:
A popular Malayalam YouTube vlogger known for fishing content was found dead inside her rental house in Vaikom, Kottayam. Thamburu, who ran the "Thamburu Queenfisher" channel, was discovered by her daughter yesterday evening. Initial police investigations suggest family issues may have driven her to take her own life. Vaikom police arrived at the scene and transferred the body to the hospital for a post-mortem examination.