TAGS

നാലാം ക്ളാസില്‍ ഒന്നിച്ചുപഠിച്ചവര്‍ അമ്പതുവര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചിരുന്നു. കോട്ടയം പള്ളം ബുക്കാനന്‍ എല്‍.പി സ്കൂളില്‍ പഠിച്ചവരാണ് ഒത്തുചേര്‍ന്നത്. വാട്സാപ്പിലൂടെ തുടങ്ങിയ സൗഹൃദമാണ് അറുപതുകളിലെത്തിയവരെ കൂട്ടിച്ചേര്‍ത്തത്.

പാട്ടുപാടിയും അമ്പതുവര്‍ഷത്തെ ജീവിതം പറഞ്ഞും അവരങ്ങനെ ഒരോരുത്തരെയും കണ്ടു സന്തോഷം പങ്കുവച്ചു. പലരുടെയും കണ്ണുനിറഞ്ഞു. പളളം ബുക്കാനന്‍ എല്‍പി സ്കൂളില്‍ നാലാം ക്ളാസില്‍ പഠിച്ച് 1976 ല്‍ പടിയിറങ്ങിയവരാണ് അമ്പതുവര്‍ഷത്തിനുശേഷം ഒന്നിച്ചത്. നാല് ഡിവിഷനുകളിലായി ഉണ്ടായിരുന്നത് 123 പേര്‍. അതില്‍ എഴുപത്തിയഞ്ചുപേരാണ് എത്തിയത്.  വാട്സാപ്പ് ഗ്രൂപ്പിലൂടെ ഒരോരുത്തരെയും കൂട്ടിച്ചേര്‍ത്തതിന് ശേഷമുളള ആദ്യ കൂട്ടായ്മയായിരുന്നു.

ENGLISH SUMMARY:

Old classmates from Kottayam Pallam Buchanan LP School, who studied together in fourth class, recently reunited after 50 years, cherishing their shared past and reconnecting through WhatsApp. This heartwarming gathering brought together 75 out of 123 former students, who shared life stories and celebrated their enduring friendship