പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്കൂളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. ഡല്‍ഹി കൃഷ്ണ നഗറിലെ സർവോദ്യ കന്യാ വിദ്യാലയത്തിന്‍റെ ഗാര്‍ഡ് റൂമിന് പിന്നിൽ നിന്നാണ് കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പെൺകുട്ടി ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരണകാരണം വ്യക്തമായിട്ടില്ല. പ്രാഥമിക അന്വേഷണത്തിനിടയിൽ വിദ്യാർഥിനിയുടെ സ്കൂൾ ബാഗിൽ നിന്ന് മൂന്ന് കുറിപ്പുകൾ കണ്ടെടുത്തു. കൂടാതെ ബാഗിൽ നിന്ന് ചില സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തിയതായി അധ്യാപകർ പറയുന്നു. എന്നാൽ അവ എന്താണെന്നോ കുറിപ്പില്‍ എന്താണ് എഴുതിയിരിക്കുന്നതെന്നോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

വിവരമറിഞ്ഞ ഉടന്‍ വിദ്യാര്‍ഥിനിയുടെ കുടുംബം സ്കൂളിലെത്തി. ചിരിച്ച് സന്തോഷത്തോടെയാണ് പതിനെട്ടുകാരി സ്കൂളിലേക്ക് പോയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സംഭവം നടന്ന ശേഷം  സ്കൂളില്‍ നിന്ന് ഉച്ചയ്ക്ക് 1.40ഓടെ തങ്ങളെ വിളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ സഹോദരി പറഞ്ഞു.  കുട്ടിക്ക്  പ്രണയബന്ധം ഉണ്ടായിരുന്നതായുള്ള  സൂചനയും അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. ഫൊറന്‍സിക് ടീം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Plus Two Student Found Dead in Delhi School Guard Room:

Plus Two student found dead in a Delhi school under mysterious circumstances, with police suspecting suicide based on initial findings. Authorities recovered notes and suspicious items from her school bag while forensic teams investigate the tragic incident