poonjar-farm

മഴക്കെടുതിക്ക് പിന്നാലെ കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി കാട്ടുപന്നികളുടെ വ്യാപനം. കുന്നോന്നി പ്രദേശത്തെ കപ്പകൃഷി നശിപ്പിച്ചതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. 

കർഷകരുടെ അധ്വാനമാണ് ഓരോ ദിവസവും ഇല്ലാതാകുന്നത്.  ഉരുൾപൊട്ടലും  മഴവെള്ളപ്പാച്ചിലിനും പിന്നാലെ പ്രതിസന്ധി നേരിടുന്ന കർഷകരെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ഉപദ്രവിക്കുന്നു. നിരവധി കർഷകരുടെ കപ്പ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

റബര്‍തോട്ടങ്ങള്‍ നിറഞ്ഞ പ്രദേശങ്ങളാണ് കാട്ടുപന്നികളുടെ വിഹാരകേന്ദ്രം. ചേനയും ചേമ്പും വാഴയുമടക്കം ഏല്ലാത്തരം കൃഷികളും കാട്ടു പന്നികൾ നശിപ്പിക്കുന്നു. ഇതിനുപുറമേ റംബൂട്ടാന്‍ മരങ്ങളില്‍ വവ്വാലുകളുടെ ശല്യമാണ് മറ്റൊരു ഭീഷണി. മരത്തെ മൂടിയിരിക്കുന്ന വലകള്‍ മറികടന്നാണ് വവ്വാലുകൾ പഴങ്ങള്‍ തിന്നുന്നത്. ഇതും കർഷകർക്ക് നഷ്ടങ്ങൾ ഉണ്ടാക്കുന്നു.

ENGLISH SUMMARY:

Kottayam Poonjar agricultural crisis is deepening with wild boar menace destroying crops. Farmers in the region are facing severe distress as their tapioca and other plantations are being ravaged, adding to the challenges posed by recent natural calamities.